'എന്നെക്കാള്‍ മികച്ച മറ്റൊരാളെ കണ്ടെത്തണം'; ഗോപാലകൃഷ്ണ ഗാന്ധിയും പിന്‍മാറി, പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി ഇനി ആര്? 

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് മഹാത്മാഗാന്ധിയുടെ ചെറുമകന്‍ ഗോപാലകൃഷ്ണ ഗാന്ധി
ഗോപാലകൃഷ്ണ ഗാന്ധി
ഗോപാലകൃഷ്ണ ഗാന്ധി

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് മഹാത്മാഗാന്ധിയുടെ ചെറുമകന്‍ ഗോപാലകൃഷ്ണ ഗാന്ധി. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിച്ചതില്‍ നന്ദി പറഞ്ഞ അദ്ദേഹം, തന്നെക്കാള്‍ ഉചിതനായ മറ്റൊരാള്‍ സ്ഥാനാര്‍ത്ഥിയാകുന്നതാണ് നല്ലതെന്നും കൂട്ടിച്ചേര്‍ത്തു. 

മത്സരിക്കാനില്ലെന്ന്് ശരദ് പവാറും ഫറൂഖ് അബ്ദുള്ളയും വ്യക്തമാക്കിയതോടെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി ഗോപാലകൃഷ്ണ ഗാന്ധി വരുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ കൂടിയായ ഗോപാലകൃഷ്ണ ഗാന്ധി പ്രസ്താവനയിറക്കിയത്. 

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ശരദ് പവാര്‍, ഫറൂഖ് അബ്ദുള്ള, ഗോപാലകൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകള്‍ നിര്‍ദേശിച്ചത്. 

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഐക്യം ഉറപ്പാക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണം എന്നാണ് ഗോപാലകൃഷ്ണ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം നാളെ ചേരാനിരിക്കെയാണ് ഗോപാലകൃഷ്ണ ഗാന്ധിയുടെ പ്രസ്താവന വന്നിരിക്കുന്നത്. ഇതോടെ, ബിജെപിക്ക് എതിരെ സമവായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തിന് മങ്ങലേറ്റു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com