പേരു ചോദിച്ചു, ജാതിയുടെ പേരില്‍ ഓര്‍ഡര്‍ നിരസിച്ചു, മുഖത്തടിച്ചു; പരാതിയുമായി ഡെലിവറി ബോയ്

ഉത്തര്‍പ്രദേശില്‍ താഴ്ന്ന ജാതിക്കാരന്‍ എന്നതിന്റെ പേരില്‍ യുവാവിനെ മര്‍ദ്ദിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ താഴ്ന്ന ജാതിക്കാരന്‍ എന്നതിന്റെ പേരില്‍ യുവാവിനെ മര്‍ദ്ദിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തതായി പരാതി. പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റൊയുടെ ഡെലിവറി ജീവനക്കാരനാണ് ദുരനുഭവം. യുവാവിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ലക്‌നൗവിലാണ് സംഭവം. ഓര്‍ഡര്‍ അനുസരിച്ച് ഭക്ഷണം വിതരണം ചെയ്യാന്‍ പോയപ്പോള്‍ ഉപഭോക്താവാണ് വിനീത് കുമാറിനെ മര്‍ദ്ദിച്ചത്. പാര്‍സല്‍ വാങ്ങാന്‍ പുറത്തേയ്ക്ക് വന്ന വീട്ടുടമസ്ഥന്‍ പേരും ജാതിയും ചോദിച്ചു. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടയാളാണ് എന്ന് തിരിച്ചറിഞ്ഞ ഉപഭോക്താവ് ഓര്‍ഡര്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു. 

അസ്പൃശ്യന്റെ കൈയില്‍ നിന്ന് പാര്‍സല്‍ വാങ്ങാന്‍ കഴിയില്ലെന്ന് അയാള്‍ പറഞ്ഞു. എന്നാല്‍ പാര്‍സല്‍ വാങ്ങാന്‍ ഒരുക്കമല്ലെങ്കില്‍ ഓര്‍ഡര്‍ റദ്ദാക്കാന്‍ താന്‍ ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിനിടെ തന്റെ മുഖത്തടിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. അതിനിടെ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക വന്ന മറ്റു പത്തുപന്ത്രണ്ട് പേര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും ചെയ്തു. തന്റെ ബൈക്ക് പിടിച്ചുവെച്ചു. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നുവെന്നും യുവാവ് പറയുന്നു.

പൊലീസിന്റെ സഹായത്തോടെയാണ് ബൈക്ക് തിരിച്ചുകിട്ടിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com