കോവിഡ് രോഗികള്‍ 80,000ലേക്ക്; ഇന്നലെ 9,923 പേര്‍ക്ക് വൈറസ് ബാധ; 17 മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2022 09:43 AM  |  

Last Updated: 21st June 2022 09:45 AM  |   A+A-   |  

Daily Covid Cases

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. ഇരുപത്തിനാല് മണിക്കൂറിനിടെ 9,923 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധയെ തുടര്‍ന്ന് ഇന്നലെ 17 പേര്‍ മരിച്ചു.

രാജ്യത്ത് 79,313 രോഗികളാണ് ഉളളത്. ടിപിആര്‍ നിരക്ക് 2.55 ശതമാനമാണ്. ഇന്നലെ രോഗമുക്തരായി 7293 പേര്‍ ആശുപത്രി വിട്ടു. ഇതുവരെ കോവിഡ് മുക്തരായത് 42715193 പേരാണ്. മരിച്ചവരുടെ എണ്ണം 524890 ആയി. 

മഹാരാഷ്ട്രയില്‍ ഇന്നലെ പ്രതിദിനകോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ 5 ദിവസവും നാലായിരത്തിലധികമായിരുന്നു രോഗികള്‍. എന്നാലെ ഇന്നലെ 2345 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. 2 പേര്‍ മരിച്ചു. മുംബൈയില്‍ 1,310 പേര്‍ക്കാണ് രോഗബാധ. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം  79,38,103 ആയി. മരണസംഖ്യ 1,47,888.

ഇന്നലെ 1,485 പേര്‍ രോഗമുക്തരായി. നിലവില്‍ 24,000 സജീവ കേസുകള്‍ ആണ് ഉള്ളത്. ഇതുവരെ രോഗമുക്തരായവര്‍  77,65,602 ആയി. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് മുംബൈയില്‍ നിന്നാണ്. മഹാരാഷ്ട്രയിലെ മരണനിരക്ക് ഇപ്പോള്‍ 1.86 ശതമാനവും രോഗമുക്തി നിരക്ക് 97.83 ശതമാനവുമാണ്.

ഡല്‍ഹിയില്‍ ഇന്നലെ 1,060 പേര്‍ക്കാണ് കോവിഡ്. ആറ് പേര്‍ മരിച്ചു. ജനുവരി 24ന് ശേഷം രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണിത്.

ഈ വാര്‍ത്ത കൂടി വായിക്കാം

അഗ്നിപഥ്: പ്രധാനമന്ത്രിയും സേനാമേധാവിമാരും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്; നിർണായക ചർച്ച
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ