വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഗര്‍ഭിണിയും അമ്മയും മരിച്ചു

ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച യുവതിയെ മാതാപിതാക്കള്‍ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഗര്‍ഭിണിയായ യുവതിയും അമ്മയും മരിച്ചു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൈലമ്മാള്‍, മകള്‍ കാര്‍ത്തിക എന്നിവരാണ് മരിച്ചത്.

ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച യുവതിയെ മാതാപിതാക്കള്‍ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയായിരുന്നു. അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങുന്നതിനിടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. 

കാര്‍ത്തികയുടെ അച്ഛന്‍ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും അമ്മയും മകളും മേല്‍ക്കുരയ്ക്ക് അടിയില്‍ കുടുങ്ങിപ്പോയി. പോലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും സഹായത്തോടെയാണ് ഇരുവരെയും പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com