ചൂടിൽ നിന്ന് രക്ഷ; ഓട്ടോയ്ക്ക് മുകളിൽ ചെടി നട്ട് ഡ്രൈവർ; ആശ്വാസമെന്ന് യാത്രക്കാർ - വീഡിയോ

അതിനിടെയാണ് ചൂടിനെ തോൽപ്പിക്കാൻ ഓട്ടോ ഡ്രൈവർ വ്യത്യസ്തമായ രീതി സ്വീകരിച്ചത്
ചെടികള്‍ നട്ടുപിടിപ്പിച്ച ഓട്ടോ
ചെടികള്‍ നട്ടുപിടിപ്പിച്ച ഓട്ടോ

ന്യൂഡൽഹി: രാജ്യം കൊടും ചൂടിൽ എരിയുകയാണ്. തലസ്ഥാന ന​ഗരിയായ ഡൽഹിയിൽ റെക്കോർഡ് ചൂടാണ് അനുഭവപ്പെടുന്നത്. ചൂടിൽ നിന്നും രക്ഷപ്പെടുന്നതിനായി ഓരോരുത്തരും അവരുവരുടെതായ വഴികളും കണ്ടെത്തുന്നുണ്ട്. അതിനിടെയാണ് ചൂടിനെ തോൽപ്പിക്കാൻ ഓട്ടോ ഡ്രൈവർ വ്യത്യസ്തമായ രീതി സ്വീകരിച്ചത്.

ഓട്ടോയ്ക്ക് മുകളിൽ വിവിധ ചെടികൾ നട്ടാണ് ഇയാൾ യാത്രക്കാർക്ക് തണുപ്പ് വാ​ഗ്ദാനം നൽകുന്നത്. 25തരം ചെടികളാണ് ഡ്രൈവർ ഓട്ടോയ്ക്ക് മുകളിൽ വച്ച് പിടിപ്പിച്ചതെന്ന് മഹേന്ദ്രകുമാർ പറയുന്നു. ഏതായാലും ചൂടിനെ തോൽപ്പിക്കാനുള്ള ഇയാളുടെ രീതി ഏറെ ആശ്വാസമാണെന്നാണ് യാത്രക്കാർ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com