വാലില്‍ പിടിച്ചുകറക്കി എറിഞ്ഞു; നായയ്ക്ക് യുവാവിന്റെ ക്രൂരമര്‍ദ്ദനം; വീഡിയോ വൈറല്‍ കേസ്

നായയെ വാലില്‍ പിടിച്ച് നിലത്ത് എറിയുന്നതാണ് വീഡിയോയിലുള്ളത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: നായയെ ക്രൂരമായി ഉപദ്രവിച്ചതിന് ഒരാള്‍ക്കെതിരെ കേസ് എടുത്തതായി യുപി പൊലീസ്. ഉപദ്രവിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസ് എട്തുതത്.

സഹസ് വാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരുമാസം മുന്‍പായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരാള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചതെന്ന് പൊലീസ് പറഞ്ഞു.നായയെ വാലില്‍ പിടിച്ച് നിലത്ത് എറിയുന്നതാണ് വീഡിയോയിലുള്ളത്.

മൃഗസംരക്ഷണപ്രവര്‍ത്തകന്‍ വികേന്ദ്ര ശര്‍മയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും അധികൃതരെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ജുനൈദ് എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. ഒരുമാസം മുന്‍പാണ് സംഭവം നടന്നതെങ്കിലും അടു്ത്ത ദിവസമാണ് ഇതിന്റെ വീഡിയോ പുറത്തുവന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ ജുനൈദ് ഡല്‍ഹിയിലേക്ക് കടന്നതായും പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com