സ്ത്രീകളെ മടലുകൊണ്ട് അടിച്ചു; നിലത്തുവീണിട്ടും രക്ഷയില്ല; യുപിയില്‍ വീണ്ടും പൊലീസ് ക്രൂരത (വീഡിയോ)

ലാത്തികൊണ്ടും ഓല മടലുകൊണ്ടും സ്ത്രീകളെ തല്ലുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

ജലാല്‍പുര്‍: അംബേദ്കര്‍ പ്രതിമ തകര്‍ത്തതിന് എതിരെ പ്രതിഷേധം നടത്തിയ സ്ത്രീകളെ ക്രൂരമായി മര്‍ദിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. ജലാല്‍പുരിലെ അംബേദ്കര്‍ നഗറിലാണ് പൊലീസിന്റെ അഴിഞ്ഞാട്ടമുണ്ടായത്. സ്ത്രീകളെ ലാത്തികൊണ്ട് തല്ലുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. 

ലാത്തികൊണ്ടും ഓല മടലുകൊണ്ടും സ്ത്രീകളെ തല്ലുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. അടിയേറ്റ സ്ത്രീകള്‍ നിലത്ത് വീഴുന്നതും ദൃശ്യത്തില്‍ കാണാം. നിലത്ത് വീണുകിടക്കുന്ന സ്ത്രീയെ തിരിഞ്ഞുപോലും നോല്‍ക്കാതെ പൊലീസ് നില്‍ക്കുന്നതും വീഡിയോയിലുണ്ട്. 

വീഡിയോ പുറത്തുവന്നതിന് പിന്നാലെ യുപി പൊലീസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. എന്നാല്‍ പൊലീസിന് നേരെ കല്ലേറുണ്ടായപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. 

അംബേദ്കര്‍ പ്രതിമ നിലനിന്നിരുന്ന പ്രദേശത്തെ ചൊല്ലി രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് പ്രതിമ തകര്‍ക്കപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ അടക്കമുള്ള സംഘം ഞായറാഴ്ച പ്രതിഷേധവുമായി രംഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com