കോപ്പിയടിച്ചതിന് അധ്യാപിക വഴക്കുപറഞ്ഞു; പത്താം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി 

പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് അധ്യാപിക വഴക്ക് പറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി
ബെംഗളൂരുവില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനി അമൃത
ബെംഗളൂരുവില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനി അമൃത


ബെംഗളൂരു: പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് അധ്യാപിക വഴക്ക് പറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാർഥിനി  അമൃതയാണ് (16) ആത്മഹത്യ ചെയ്തത്. കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്വം അധ്യാപികയ്ക്കാണെന്നാരോപിച്ച് ബന്ധുക്കൾ മൃതദേഹവുമായി സ്കൂളിനുമുന്നിൽ പ്രതിഷേധിച്ചു.

ദൊഡ്ഡബാനസവാടി മരിയം നിലയ സ്കൂളിലെ വിദ്യാർഥിയാണ് അമൃത. ബാനസവാടി പിള്ളറെഡ്ഡിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

കഴിഞ്ഞയാഴ്ച നടന്ന സാമൂഹികശാസ്ത്രം പരീക്ഷയിൽ കോപ്പിയടിച്ചത് അധ്യാപിക കണ്ടെത്തി. കോപ്പിയടിച്ചതിന് മറ്റ്‌ അധ്യാപകരുടെ മുന്നിൽ വെച്ചും പിന്നീട് ക്ലാസിൽ വെച്ചും അധ്യാപിക വിദ്യാർഥിനിയെ വഴക്കു പറഞ്ഞെന്നും പൊലീസ് പറയുന്നു. വീട്ടിൽനിന്ന് അമൃതയുടേതെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ, ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു.

ബെംഗളൂരുവിൽ ഒരാഴ്ചയ്ക്കിടയിൽ ഉണ്ടാവുന്ന രണ്ടാമത്തെ സമാനസംഭവമാണ് ഇത്. നവംബർ എട്ടിന് പത്താംക്ലാസ് വിദ്യാർഥി കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയിരുന്നു. പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് ക്ലാസിൽനിന്ന് പുറത്താക്കിയതിനെത്തുടർന്നായിരുന്നു ഇത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com