വെട്ടിനുറുക്കിയ ശേഷം മുഖം കത്തിച്ചു; കണ്ടെത്തിയാലും ഒരിക്കലും തിരിച്ചറിയരുത്; അഫ്താബിന്റെ വെളിപ്പെടുത്തല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2022 03:41 PM  |  

Last Updated: 18th November 2022 02:07 PM  |   A+A-   |  

shraddha_walker

കൊല്ലപ്പെട്ട ശ്രദ്ധ വാല്‍ക്കര്‍/ എഎന്‍ഐ

 

ന്യൂഡല്‍ഹി: ലിവിങ് ടുഗതര്‍ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച കേസില്‍ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. ശ്രദ്ധവാക്കറിന്റെ മൃതദേഹം കഷണങ്ങളാക്കിയ ശേഷം മുഖം കത്തിച്ച് കളഞ്ഞതായി പ്രതി അഫ്താബ് അമീന്‍ പൂനാവാല പൊലീസിന് മൊഴി നല്‍കി.

യുവതിയുടെ മൃതദേഹം 35 ക്ഷണങ്ങളാക്കി മുറിച്ച ശേഷം, ശരീരഭാഗങ്ങള്‍ കണ്ടെത്തിയാല്‍ പോലും തിരിച്ചറിയാനാകാത്ത വിധത്തില്‍ മുഖം കത്തിച്ചുകളയുകയായിരുന്നെന്ന് അഫ്താബ് ഡല്‍ഹി പൊലീസ് പറഞ്ഞു. ഇന്റര്‍നെറ്റില്‍ നോക്കിയാണ് താന്‍ ഇതെല്ലാം മനസിലാക്കിയതെന്നും അഫ്താബ് പൊലീസിനോട് പറഞ്ഞു. 

ശ്രദ്ധ കൊല്ലപ്പെട്ട് ഏകദേശം ഒരുമാസം കഴിഞ്ഞ് ഡല്‍ഹിയിലെ പാണ്ഡവ് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ത്രിലോക് പുരി പ്രദേശത്ത് തലയും കൈയും വെട്ടിയ നിലയില്‍ ഒരു മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ആരുടെതാണെന്ന് കണ്ടെത്താന്‍ അന്വേഷണത്തില്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. കൂടാതെ ജൂണില്‍ തലയറുത്ത നിലയില്‍ മറ്റൊരു മൃതദേഹാവശിഷ്ടങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഈ മൃതദേഹാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. 

ശ്രദ്ധയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ മുനിസിപ്പാലിറ്റിയുടെ മാലിന്യക്കുപ്പയില്‍ ഉപേക്ഷിച്ചതായിട്ടാണ് അഫ്താബ് പൊലീസിന് മൊഴി നല്‍കിയിരുന്നു

യുവതിയെ 35 കഷണങ്ങളായാണ് വെട്ടിനുറുക്കിയത്. ഇതില്‍ പത്തു ശരീരഭാഗങ്ങള്‍ മാത്രമാണ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്റിന് സമീപത്തെ മെഹറോളി കാട്ടില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം ശ്രദ്ധയുടെ അക്കൗണ്ടില്‍ നിന്നും പ്രതി 54,000 രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം അഫ്താബിന് വലിയ തോതില്‍ വാട്ടര്‍ ബില്‍ വന്നതായി പൊലീസ് കണ്ടെത്തി. 300 രൂപയുടെ ബില്ലാണ് ലഭിച്ചത്. മുറി കഴുകി വൃത്തിയാക്കാനായി അമിതമായി വെള്ളം എടുത്തതാണ് ഇത്രയധികം ബില്‍ ലഭിക്കാന്‍ ഇടയാക്കിയതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അഫ്താബ് എല്ലാ ദിവസവും വാട്ടര്‍ ടാങ്കില്‍ പോയി നോക്കുമായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.

ശ്രദ്ധയുടെ ബാഗ് അപ്പാര്‍ട്ട്മെന്റില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ അടുക്കളയില്‍ നിന്നും രക്തക്കറയും കണ്ടെത്തി. പ്രതി അഫ്താബിനെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന് വിധേയനാക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെടും. കൊലപാതകത്തിന് ശേഷവും അഫ്താബ് ഡേറ്റിങ്ങ് ആപ്പു വഴി പെണ്‍കുട്ടികളെ കണ്ടെത്തി, ഫ്ലാറ്റില്‍ കൊണ്ടുവന്നിരുന്നു. മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന സമയത്തും യുവതികളുമായി മുറിയില്‍ ശയിച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.

അഫ്താബിന്റെ ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പൊലീസ് ഡേറ്റിങ്ങ് ആപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മേയ് 18 നാണ് ശ്രദ്ധ വാല്‍ക്കറെ കാമുകനായ 28 കാരന്‍ അഫ്താബ് പൂനവാല കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചത്.മൂന്ന് ആഴ്ച റഫ്രിജറേറ്ററില്‍ സൂക്ഷിച്ച ശരീരഭാഗങ്ങള്‍ 18 ദിവസം കൊണ്ടാണ് നഗരത്തില്‍ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചത്. മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന സമയത്ത് ദുര്‍ഗന്ധം വമിക്കാതിരിക്കാനായി ചന്ദ്രനത്തിരികളും റൂം റിഫ്രഷ്നറുകളും ഉപയോഗിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അറുത്തെടുത്ത ശ്രദ്ധയുടെ തലയെടുത്ത് എന്നും നോക്കും, ഭക്ഷണം സൂക്ഷിച്ചതും അതേ ഫ്രിഡ്ജില്‍ തന്നെ; സൈക്കോ കില്ലറുടെ രീതികളിൽ അമ്പരന്ന് പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ