മംഗളൂരു സ്‌ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് 'ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍'; ലക്ഷ്യമിട്ടത് മഞ്ജുനാഥ ക്ഷേത്രമെന്ന് കത്ത്

നാഗൂരിലുണ്ടായ ഓട്ടോറിക്ഷ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് 'ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍' എന്ന സംഘടന
മംഗളൂരു സ്‌ഫോടന സ്ഥലത്ത് നിന്നുള്ള ചിത്രം/പിടിഐ
മംഗളൂരു സ്‌ഫോടന സ്ഥലത്ത് നിന്നുള്ള ചിത്രം/പിടിഐ


മംഗളൂരു: നാഗൂരിലുണ്ടായ ഓട്ടോറിക്ഷ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് 'ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍' എന്ന സംഘടന. പ്രസിദ്ധമായ കദ്രി മഞ്ജുനാഥ ക്ഷേത്രം ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനമെന്ന് മംഗളൂരു പൊലീസിന് ലഭിച്ച കത്തില്‍ സംഘടന പറയുന്നു. അതേസമയം, ഈ സംഘടനയെക്കുറിച്ച് ആദ്യമായി കേള്‍ക്കുകയാണെന്നും ആധികാരികതയെ കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

ഇംഗ്ലീഷില്‍ എഴുതിയ കത്തില്‍, സ്‌ഫോടനം ആസൂത്രണം ചെയ്ത ഷാരിഖിന്റെ ചിത്രവുമുണ്ട്. ' ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുകയും അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നതിനെതിരായ തിരിച്ചടിയാണ് ഉദ്ദേശിക്കുന്നത്' എന്ന് കത്തില്‍ പറയുന്നു. 

കേസില്‍, മുഹമ്മദ് ഷാരിഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടനത്തിന് മുന്‍പായി ഷാരിഖും സംഘവും ശിവമോഗയില്‍ ട്രയല്‍ നടത്തിയതായി കര്‍ണാടക പൊലീസ് വ്യക്തമാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് ഷാരിഖിന്റെ സ്വദേശമായ ശിവമോഗയില്‍ ഉള്‍പ്പെടെ പതിനെട്ട് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. 

ബോംബ് സ്ഫോടനത്തിന് മുന്‍പായി കൃത്യമായ ആസൂത്രണം നടന്നതായി കര്‍ണാടക പൊലീസ് പറഞ്ഞു. പ്രഷര്‍ കുക്കര്‍ ബോംബ് ഉണ്ടാക്കിയായിരുന്നു പരിശീലനം നടത്തിയത്. ശിവമോഗയിലെ വനമേഖലയിലായിരുന്നു പരീക്ഷണം. കോയമ്പത്തൂരിലും മംഗളൂരുവിലും ഹിന്ദുപേരുകളില്‍ താമസിച്ചു. ഹിന്ദു ആണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ താടി ഉപേക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com