മുസ്ലിം പേരില്‍ വന്ന് അഫ്താബിനെ ന്യായീകരിച്ചു, വിഡിയോ വൈറല്‍; യുപിയില്‍ ഒരാള്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 02:53 PM  |  

Last Updated: 25th November 2022 02:53 PM  |   A+A-   |  

Aftab-_Shraddha_Walker

അഫ്താബ് - ശ്രദ്ധ വാല്‍ക്കര്‍

 

ബുലന്ദ്ശഹര്‍: മുസ്ലിം പേരില്‍, ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബ് അമീന്‍ പൂനെവാലയെ അനുകൂലിച്ചു രംഗത്തെത്തിയ ആള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. റാഷിദ് ഖാന്‍ എന്ന വ്യാജ പേരില്‍ യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ട വികാസ് കുമാര്‍ ആണ് പിടിയിലായത്. 

യുട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ ഇയാള്‍ റാഷിദ് ഖാന്‍ എന്ന പേരിലാണ് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് അഫ്താബിനെ ന്യായീകരിച്ചു രംഗത്തുവരികയായിരുന്നു. 

ഇയാള്‍ അഫ്താബിനെ ന്യായീകരിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. സമൂഹത്തില്‍ മതത്തിന്റെ പേരില്‍ സ്പര്‍ധയുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണോ ഇയാള്‍ നടത്തിയത് എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മൃഗങ്ങളെ കൊന്നാല്‍ അഞ്ചു വര്‍ഷം വരെ തടവ്, 75000 രൂപ പിഴ; നിയമ ഭേദഗതിയുമായി കേന്ദ്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ