ഭര്‍തൃഗൃഹം വിട്ട സ്ത്രീക്കു തുടര്‍ന്നു താമസിക്കാന്‍ അവകാശവാദം ഉന്നയിക്കാനാവില്ല: ഹൈക്കോടതി

വിവാഹ മോചനത്തിനു മുമ്പു തന്നെ ഭര്‍തൃഗൃഹം വിട്ട സ്ത്രീക്ക് അവിടെ താമസിക്കുന്നതിന് അവകാശവാദം ഉന്നയിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: വിവാഹ മോചനത്തിനു മുമ്പു തന്നെ ഭര്‍തൃഗൃഹം വിട്ട സ്ത്രീക്ക് അവിടെ താമസിക്കുന്നതിന് അവകാശവാദം ഉന്നയിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഗാര്‍ഹിക പീഡന നിയമപ്രകാരം ഭര്‍തൃവീട്ടില്‍ തുടര്‍ന്നും താമസിക്കാന്‍ അനുമതി നല്‍കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

ഗാര്‍ഹിക പീഡന നിയമത്തിന്റെ പതിനേഴാം വകുപ്പു പ്രകാരം സ്ത്രീക്ക് ഭര്‍തൃവീട്ടില്‍ തുടര്‍ന്നു താമസിക്കുന്നതിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. എന്നാല്‍ വിവാഹ മോചനത്തിനു മുമ്പ് താമസിച്ചിരുന്നവര്‍ക്കേ ഈ അവകാശവാദം ഉന്നയിക്കാനാവൂ. വിവാഹ മോചനത്തിനു മുമ്പു തന്നെ ഭര്‍തൃഗൃഹം വിട്ടവര്‍ക്ക്, ഡിവോഴ്‌സ് കേസില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന പേരില്‍ തുടര്‍ന്നും അവിടെ താസമിക്കുന്നതിന് അവകാശവാദം ഉന്നയിക്കാനാവില്ല.

ദമ്പതികളുടെ വിവാഹമോചനം കോടതി അനുവദിച്ചതാണെന്ന് േൈഹക്കോടതി ചൂണ്ടിക്കാട്ടി. ഇതിനെതിരെ ഭാര്യ നല്‍കിയ അപ്പീലില്‍ തീരുമാനമായിട്ടില്ല. അപ്പീലില്‍ തീരുമാനമാവുന്നതു വരെ തുടര്‍ന്നും ഭര്‍തൃവീട്ടില്‍ താമസിക്കുന്നതിനുള്ള ഭാര്യയുടെ ഹര്‍ജി കീഴ്‌ക്കോടതി അനുവദിച്ചിരുന്നു. ഇതിനെതിരെ ഭര്‍തൃവീട്ടുകാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിവാഹ മോചനം അനുവദിക്കുന്നതിന് നാലു വര്‍ഷം മുമ്പു തന്നെ സ്ത്രീ ഭര്‍തൃഗൃഹം വിട്ടിരുന്നെന്ന് കോടതി പറഞ്ഞു. അതുകൊണ്ടുതന്നെ ഗര്‍ഹിക പീഡന നിയമത്തിന്റെ പ്രസക്ത വകുപ്പുകള്‍ ഇവിടെ ബാധകമാവില്ല. 

വിവാഹ മോചനത്തില്‍ ഭര്‍തൃവീട്ടുകാര്‍ അനുകൂല വിധി നേടിയെടുത്തത് വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ ആണെന്നാണ് സ്ത്രീയുടെ വാദം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com