ഉത്തരാഖണ്ഡിൽ ഹിമപാതം; ദ്രൗപദി ദണ്ഡയിൽ പർവതാരോഹകർ കുടുങ്ങി; എട്ട് പേരെ രക്ഷപ്പെടുത്തി

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് നടപടി ക്രമങ്ങൾ പുരോ​ഗമിക്കുകയാണ്
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹിമപാതത്തെ തുടർന്ന് 28 പർവതാരോഹകർ കുടുങ്ങി. ദ്രൗപദി ദണ്ഡ പർവതത്തിലാണ് സംഭവം. ഉത്തരകാശിയിലെ നെഹ്റു മൗണ്ടയ്നീറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് പർവതത്തിൽ കുടുങ്ങിയത്. ഇതിൽ എട്ട് പേരെ രക്ഷപ്പെടുത്തി. 

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയാണ് ഇക്കാര്യം ട്വിറ്റർ കുറിപ്പിലൂടെ സ്ഥിരീകരിച്ചത്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേന, സൈന്യം, വ്യോമസേന, ഐടിബിപി എന്നീ വിഭാ​ഗങ്ങളാണ് രക്ഷാപ്രവർത്തനത്തിനുള്ളത്. കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് നടപടി ക്രമങ്ങൾ പുരോ​ഗമിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com