മധുരപലഹാരങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു; യുവതിക്ക് നഷ്ടമായത് രണ്ടര ലക്ഷം രൂപ 

ദീപാവലിക്ക് മധുരപലഹാരങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനിടെ യുവതിക്ക് 2.4 ലക്ഷം രൂപ നഷ്ടമായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മുംബൈ: ദീപാവലിക്ക് മധുരപലഹാരങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനിടെ യുവതിക്ക് 2.4 ലക്ഷം രൂപ നഷ്ടമായി. മുംബൈ സ്വദേശിനിക്കാണ് പണം നഷ്ടമായത്. എന്നാൽ പൊലീസിന്റെ കൃത്യതയാര്‍ന്ന ഇടപെടലിലൂടെ നഷ്ടപ്പെട്ട പണത്തിന്റെ ഭൂരിഭാ​ഗവും വീണ്ടെടുക്കാനായി.

ഞായറാഴ്ച ഒരു ഫുഡ് ഡെലിവറി ആപ്പില്‍ നിന്നാണ് സബര്‍ബന്‍ അന്ധേരി നിവാസിയായ പൂജ ഷാ മധുരപലഹാരങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. ഓണ്‍ലൈനായി 1,000 രൂപ അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഇടപാട് പരാജയപ്പെട്ടു. തുടര്‍ന്ന് ഓണ്‍ലൈനില്‍ മധുരപലഹാരക്കടയുടെ നമ്പര്‍ കണ്ടെത്തി വിളിച്ചു. മറുവശത്തുള്ള ആള്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പറും ഫോണില്‍ ലഭിച്ച ഒടിപിയും പങ്കിടാന്‍ യുവതിയോട് നിർദേശിച്ചു.

യുവതി കാര്‍ഡ് വിവരങ്ങളും ഒടിപിയും പങ്കിട്ടു. ഏതാനും സമയങ്ങള്‍ക്കുള്ളില്‍ യുവതിയുടെ അക്കൗണ്ടില്‍ നിന്ന് 2,40,310 രൂപ തട്ടിയെടുത്തു. ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 2,27,205 രൂപ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നത് തടയാന്‍ പോലീസിന് കഴിഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com