തട്ടിക്കൊണ്ടുപോകല്‍ കേസ്; ബിഹാര്‍ മന്ത്രി രാജിവച്ചു

മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ അപ്രധാനവകുപ്പിലേക്ക് മാറ്റിയതിന് പിന്നാലെയാണ് രാജി.
കാര്‍ത്തിക് കുമാര്‍
കാര്‍ത്തിക് കുമാര്‍


പറ്റ്‌ന: 2014ലെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതിയായ ബിഹാര്‍ മന്ത്രി രാജിവച്ചു. നിയമ മന്ത്രി കാര്‍ത്തിക് കുമാറാണ് രാജിവെച്ചത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ അപ്രധാനവകുപ്പിലേക്ക് മാറ്റിയതിന് പിന്നാലെയാണ് രാജി.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ കാര്‍ത്തിക് കുമാറിന്റെ രാജി സ്വീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറി. റവന്യൂ, ഭൂപരിഷ്‌കരണ മന്ത്രി അലോക് കുമാര്‍ മേത്തയ്ക്കാണ് കരിമ്പ് വ്യവസായ വകുപ്പിന്റെ ചുമതല.

മന്ത്രിയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ആര്‍ജെഡി നേതാവായ കാര്‍ത്തിക് കുമാറിനെ കരിമ്പ് വ്യവസായ വകുപ്പിലേക്ക് മാറ്റിയിരുന്നു. ബിഹാര്‍ മഹാസഖ്യത്തിലെ സിപിഐഎംഎല്ലും കോണ്‍ഗ്രസും കാര്‍ത്തിക് കുമാറിനെ നിയമ മന്ത്രിയാക്കിയത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com