മൂന്ന് വയസുകാരന്‍ നിര്‍ത്താതെ കരഞ്ഞു; മകനെ തീകൊളുത്തി അമ്മ, ഗുരുതരാവസ്ഥയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th September 2022 12:50 PM  |  

Last Updated: 07th September 2022 12:50 PM  |   A+A-   |  

fire

പ്രതീകാത്മക ചിത്രം

 

ചണ്ഡീഗഡ്: പഞ്ചാബില്‍ മൂന്നരവയസുകാരനെ അമ്മ തീകൊളുത്തി. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നു. ഗുരുതരാവസ്ഥയിലായ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.മുത്തശിയുടെ പരാതിയില്‍ കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ലുധിയാനയിലാണ് സംഭവം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്നതിനാല്‍ കുഞ്ഞിന്റെ അമ്മ രുപീന്ദര്‍ കൗര്‍ വിഷാദത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി മൂന്ന് കുട്ടികളുമായി സ്വന്തം വീട്ടിലാണ് രുപീന്ദര്‍ കൗര്‍ കഴിയുന്നത്. 60 ശതമാനം പൊള്ളലേറ്റ ഇളയ മകന്‍ ഹര്‍മാന്‍ ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. 

ഭര്‍ത്താവുമായുള്ള സ്വരചേര്‍ച്ചയില്ലായ്മയെ തുടര്‍ന്ന് യുവതി വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഹര്‍മാന്‍ നിര്‍ത്താതെ കരഞ്ഞതാണ് പ്രകോപനത്തിന് കാരണം. കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ കഴിയാതെ വന്നതോടെ, കുപിതയായ രുപീന്ദര്‍ കുഞ്ഞിനെ തീകൊളുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വിവാഹ നിശ്ചയം സമ്മതമില്ലാത്ത ലൈംഗിക ബന്ധത്തിനുള്ള ലൈസന്‍സ് അല്ല: ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ