12കിലോയുള്ള ഗണപതി ലഡു സ്വന്തമാക്കിയത് 45 ലക്ഷം രൂപയ്ക്ക്

കഴിഞ്ഞദിവസം ബാലാപൂര്‍ ഗണപതി ക്ഷേത്രത്തിലെ ലഡ്ഡു 24.60 ലക്ഷം രൂപയ്ക്ക് ലേലം പോയിരന്നു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഹൈദരബാദ്‌:12കിലോയുള്ള ലഡു വിറ്റത് 45ലക്ഷം രൂപയ്ക്ക്. ഹൈദരബാദിലെ  മരകത ലക്ഷ്മി ഗണപതി ഉത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ ലഡുവാണ് റെക്കോഡ് തുകയ്ക്ക് ലേലം വിളിച്ചത്. ഗീതപ്രിയ - വെങ്കട്ട റാവു ദമ്പതികളാണ് 45 ലക്ഷം രൂപയ്ക്ക് ലഡു സ്വന്തമാക്കിയത്.

കഴിഞ്ഞദിവസം ബാലാപൂര്‍ ഗണപതി ക്ഷേത്രത്തിലെ ലഡു 24.60 ലക്ഷം രൂപയ്ക്ക് ലേലം പോയിരുന്നു. ഇതിനെയും മറികടന്നാണ് 44,99,999 രൂപയ്ക്ക് മരകത ലക്ഷ്മി ഗണപതി ഉത്സവത്തിലെ ലഡു ലേലം പോയത്. ഇത് തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും ഏറ്റവും വില കൂടിയ ലേലമാണിത്. ഗണപതി ക്ഷേത്രങ്ങളിലെ പ്രസാദമായ ലഡു ഭഗവാന്റെ അനുഗ്രഹമാണെന്നും ഇത് ഭാഗ്യവും, ഐശ്വര്യവും ആരോഗ്യവും നല്‍കുമെന്നുമാണ് ഭക്തരുടെ വിശ്വാസം. 

ബാലാപൂര്‍ ഗണപതി ക്ഷേത്രത്തിലെ ലഡു 24.60 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത് കര്‍ഷകനും വ്യാപാരിയുമായ വി ലക്ഷ്മ റെഡ്ഡിയാണ്. ലേലം വിളിയിലൂടെ ലഭിച്ച തുക ക്ഷേത്ര പുനരുദ്ധാരണത്തിന് ചെലവഴിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 1994ല്‍ 450 രൂപയ്ക്ക്  കര്‍ഷകനായ കോലാന്‍ മോഹന്‍ റെഡ്ഡി ലേലം വിളിയിട്ട് സ്വന്തമാക്കിയതു മുതല്‍ തുടങ്ങിയതാണ് ഇവിടുത്തെ ലഡു ലേലം ചരിത്രം.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com