സെക്കന്തരാബാദ് ദുരന്തം: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ബാറ്ററികള്‍ അമിതമായി ചാര്‍ജ് ചെയ്തതു മൂലമോ?, കാരണം തേടി അധികൃതര്‍- വീഡിയോ

തെലങ്കാനയിലെ സെക്കന്തരാബാദില്‍ ആഡംബര ഹോട്ടലിലേക്ക് തീപടര്‍ന്ന് എട്ടുപേര്‍ മരിക്കാന്‍ ഇടയാക്കിയ സംഭവത്തിന് പിന്നില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ബാറ്ററികള്‍ അമിതമായി ചാര്‍ജ് ചെയ്തത് മൂലമെന്ന് സംശയം
ഹോട്ടലില്‍ കുടുങ്ങിയവരെ രക്ഷിക്കുന്ന ദൃശ്യം- എഎന്‍ഐ
ഹോട്ടലില്‍ കുടുങ്ങിയവരെ രക്ഷിക്കുന്ന ദൃശ്യം- എഎന്‍ഐ

ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദില്‍ ആഡംബര ഹോട്ടലിലേക്ക് തീപടര്‍ന്ന് എട്ടുപേര്‍ മരിക്കാന്‍ ഇടയാക്കിയ സംഭവത്തിന് പിന്നില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ബാറ്ററികള്‍ അമിതമായി ചാര്‍ജ് ചെയ്തത് മൂലമെന്ന് സംശയം. ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമില്‍ ബാറ്ററികള്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് വന്‍തീപിടിത്തതിന് കാരണമെന്നാണ് കണ്ടെത്തല്‍. 

റൂബി െ്രെപഡ് ആഡംബര ഹോട്ടലില്‍ തിങ്കളാഴ്ച രാത്രിയാണ് അപകടം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് ബൈക്ക് ഷോറൂമിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നാണ് തീ പടര്‍ന്നത്. ഇന്നലെ രാത്രി 9.20 ഓടെയാണ് തീ പിടിത്തമുണ്ടായത്. ഷോറൂമില്‍ 40 സ്‌കൂട്ടറുകളാണ് പാര്‍ക്ക് ചെയ്തിരുന്നത്. ബാറ്ററികള്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ബാറ്ററികള്‍ അമിതമായി ചാര്‍ജ് ചെയ്തതാണ് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. അഗ്നിശമന സേന വിഭാഗം ഇക്കാര്യം പരിശോധിക്കുന്നതായും റിപ്പാര്‍ട്ടുകളുണ്ട്.

അപകട സമയത്ത് പാസ്‌പോര്‍ട്ട് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ 25 പേരാണ് ഉണ്ടായിരുന്നത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 
തീജ്വാലകള്‍ ഗോവണിപ്പടിയിലേക്ക് കുതിച്ചു, താമസിയാതെ നിലവറ, നിലം, കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകള്‍ വിഴുങ്ങുകയായിരുന്നു.


തീയേക്കാള്‍ പുകയാണ് അന്തേവാസികളെ ശ്വാസം മുട്ടിച്ചത്. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കനത്ത പുക ഉയര്‍ന്നു. 
പരിക്കേറ്റവരെ ഗാന്ധി ആശുപത്രിയിലും യശോദ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 23 മുറികളുള്ള ഹോട്ടലില്‍ തീ പിടിത്തമുണ്ടായപ്പോള്‍ പകുതിയിലധികം മുറികളിലും ആളുകളുണ്ടായിരുന്നു. 

നാല് നില കെട്ടിടത്തില്‍ എമര്‍ജന്‍സി എക്‌സിറ്റ് ഇല്ലാത്തതിനാല്‍ ഏഴ് പേര്‍ വിവിധ നിലകളില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. ഇതിലുണ്ടായിരുന്നവരില്‍ ചിലര്‍ പൈപ്പ് ലൈനിലൂടെ താഴേക്ക് ഇറങ്ങാനും ശ്രമിച്ചു. ഫയര്‍ഫോഴ്‌സ് ഹൈഡ്രോളിക് എലിവേറ്റര്‍ ഉപയോഗിച്ച് നാല് പേരെ രക്ഷപ്പെടുത്തി.

ഈ  വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com