ഗുജറാത്ത് കലാപം: കലോല്‍ കൂട്ട ബലാത്സംഗ-കൊലപാതക കേസിലെ പ്രതികളെ വെറുതെ വിട്ടു

പ്രതികള്‍ക്കെതിരായ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്
ഗുജറാത്ത് കലാപം/ ഫയല്‍
ഗുജറാത്ത് കലാപം/ ഫയല്‍

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിലെ കൂട്ടബലാത്സംഗ, കൊലപാതക കേസുകളിലെ 26 പ്രതികളെ ഗുജറാത്ത് കോടതി വെറുതെ വിട്ടു. പഞ്ച്മഹല്‍ ജില്ലയിലെ ഹലോല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ലീലാഭായ് ചുദാസാമയാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരായ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.

2002 ലെ ഗുജറാത്ത് കലാപത്തിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 
കലാപത്തിന്റെ ഭാഗമായി കലോലില്‍ നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ ഒരു ഡസനോളം പേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ് അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. 

2002 മാര്‍ച്ച് ഒന്നിന് ഗോദ്രയില്‍ സബര്‍മതി എക്‌സ്പ്രസിലെ തീവെപ്പിനെത്തുടര്‍ന്ന് ആഹ്വാനം ചെയ്ത ബന്ദിന്റെ ഭാഗമായിട്ടായിരുന്നു വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലോല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം, കലാപം തുടങ്ങിയ വകുപ്പുകളും ചുമത്തിയിരുന്നു. 

കേസില്‍ ആകെ 39 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 13 പ്രതികള്‍ വിചാരണയ്ക്കിടെ മരിച്ചതായി ജഡ്ജി ചൂണ്ടിക്കാട്ടി. 20 വര്‍ഷം പഴക്കമുള്ള കേസില്‍, 190 സാക്ഷികളേയും 334 തെളിവുകളും കോടതി വിസ്തരിച്ചിരുന്നു. സാക്ഷിമൊഴികള്‍ പരസ്പര വിരുദ്ധമാണെന്ന് വിധി ന്യായത്തില്‍ ജഡ്ജി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com