മൂത്രം ഒഴിക്കാന്‍ പുറത്തിറങ്ങി; 22കാരനെ കടുവ കടിച്ചുകൊന്നു

മധ്യപ്രദേശില്‍ 22കാരനെ കടുവ കടിച്ചുകൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ 22കാരനെ കടുവ കടിച്ചുകൊന്നു. യുവാവ് പ്രാഥമിക കര്‍മ്മം നിര്‍വഹിക്കാന്‍ പോയ സമയത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്.

ഉമരിയ ജില്ലയിലെ ബന്ദവ്ഗഡ് ടൈഗര്‍ റിസര്‍വിന്റെ ബഫര്‍ സോണില്‍ ശനിയാഴ്ച രാത്രി എട്ടിനും ഒന്‍പതിനും ഇടയിലാണ് സംഭവം. 22കാരനായ അനൂജ് ബൈഗ ആണ് മരിച്ചത്. പ്രാഥമിക കര്‍മ്മം നിര്‍വഹിക്കാന്‍ പുറത്തിറങ്ങിയ സമയത്താണ് യുവാവിനെ കടുവ ആക്രമിച്ചത്. കുറ്റിക്കാടില്‍ ഒളിച്ചിരുന്ന കടുവ യുവാവിനെ ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന്റെ മേല്‍ഭാഗത്താണ് കടുവ  ആക്രമിച്ചത്. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com