റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ബിജെപി നേതാവ് സ്ഥലം വിട്ടു; ആംബുലന്‍സ് നടുറോഡില്‍ കിടന്നത് അരമണിക്കൂര്‍; ചികിത്സ കിട്ടാതെ രോഗി മരിച്ചു; വീഡിയോ

ബിജെപി നേതാവിന്റെ അശ്രദ്ധമായ പ്രവൃത്തിയാണ് രോഗിയുടെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മരിച്ച രോഗിയുടെ ബന്ധുക്കളുമായി തര്‍ക്കിക്കുന്ന ബിജെപി നേതാവ്/ വീഡിയോ ദൃശ്യം
മരിച്ച രോഗിയുടെ ബന്ധുക്കളുമായി തര്‍ക്കിക്കുന്ന ബിജെപി നേതാവ്/ വീഡിയോ ദൃശ്യം

ലക്‌നൗ: ബിജെപി നേതാവ് അലക്ഷ്യമായി റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ ആംബുലന്‍സിനുള്ളിലെ രോഗി മരിച്ചു. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലാണ് സംഭവം. ഹൃദയാഘാതം ഉണ്ടായ രോഗിക്ക് യഥാസമയം ചികിത്സ കിട്ടാതെ അരമണിക്കൂര്‍ നേരമാണ് നടുറോഡില്‍ കിടക്കേണ്ടി വന്നത്. ബിജെപി നേതാവ് ഉമേഷ് മിശ്രയുടെ അശ്രദ്ധമായ പ്രവൃത്തിയാണ് രോഗിയുടെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് നേതാവ് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ പറയുന്നു.

ശനിയാഴ്ച നെഞ്ചുവേദനയെ തുടര്‍ന്ന രോഗിയായ സുരേഷ് ചന്ദ്രയെ വിദഗ്ധ ചികിത്സയ്ക്കായി ലഖ്‌നൗവിലെ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ ഉമേഷ് മിശ്ര തന്റെ കാര്‍ റോഡില്‍ പാര്‍ക്ക് ചെയ്ത് പോയതിനാല്‍ ആംബുലന്‍സിന് മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമായി. അരമണിക്കൂര്‍ കഴിഞ്ഞാണ് ബിജെപി നേതാവ് കാറിനടുത്ത് എത്തിയത്. വേദന കൊണ്ടുപുളഞ്ഞ രോഗി അതിനിടെ മരിച്ചു. സ്ഥലത്തെത്തിയ ബിജെപി നേതാവ് രോഷാകുലനായതിനെ തുടര്‍ന്ന് ഇയാളും പ്രദേശത്തുള്ളവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി

ഉമേഷ് മിശ്ര മരിച്ചയാളുടെ ഭാര്യാസഹോദരനെ അധിക്ഷേപിക്കുന്നതും പൊലീസ് കേസുകളില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോയില്‍ കേള്‍ക്കാം. സംഭവസമയത്ത് പൊലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആര് ഇടപെടാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇയാള്‍ കാറില്‍ കയറി പോകുകയും ചെയ്തു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com