പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ കൊന്നു; തീവ്രഹിന്ദു സംഘടനാ നേതാവ് പുനീത് കെരെഹള്ളി അറസ്റ്റില്‍

'പശു സംരക്ഷക സേന' എന്ന പേരിലറിയപ്പെടുന്ന സംഘടനയുടെ തലവനാണ് പുനീത്. 
പുനീത് കെരെഹള്ളി/ ഫെയ്‌സ്ബുക്ക്
പുനീത് കെരെഹള്ളി/ ഫെയ്‌സ്ബുക്ക്


ബംഗളൂരൂ:  കര്‍ണാടകയില്‍ പശുക്കടത്ത് ആരോപിച്ച് മുസ്ലീം യുവാവിനെ തല്ലിക്കൊന്ന കേസില്‍ പ്രതി പുനീത് കെരെഹള്ളി അറസ്റ്റില്‍. രാജസ്ഥാനില്‍ വച്ചാണ് പുനീത് ഉള്‍പ്പടെയുള്ള നാലുപ്രതികളെ പിടികൂടിയത്. തീവ്രഹിന്ദുസംഘടനാ പ്രവര്‍ത്തകനാണ് കെരെഹള്ളിയെന്ന് പൊലീസ് പറഞ്ഞു

നേരത്തെ, പുനീത് ഹലാല്‍ മാംസത്തിനെതിരായ ക്യാമ്പെയ്‌നുകള്‍ സജീവമായി സംഘടിപ്പിച്ചതായും, ഹിന്ദു ക്ഷേത്രങ്ങളിലെ മേളകളില്‍ മുസ്ലീം വ്യാപാരികളെ നിരോധിക്കണമെന്ന് ആവശ്യവും മുന്നോട്ടുവച്ചിരുന്നു. 'പശു സംരക്ഷക സേന' എന്ന പേരിലറിയപ്പെടുന്ന സംഘടനയുടെ തലവനാണ് പുനീത്. 

പ്രാദേശിക ചന്തയില്‍ നിന്നും പശുക്കളുമായി മടങ്ങി വരുകയായിരുന്ന ഇന്ദ്രിസിനെ റോഡില്‍വെച്ച് തടഞ്ഞു നിര്‍ത്തി പുനീതും സംഘവും മര്‍ദിക്കുകയായിരുന്നു. ഇദ്രിസ് പശുക്കളെ കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട പേപ്പറുകള്‍ കാണിച്ചുവെങ്കിലും പുനീത് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ യുവാവ് വിസമ്മതിച്ചതിനെ തുടര്‍ന്ന് പാഷയെ പുനീത് അധിക്ഷേപിക്കുകയും പാകിസ്ഥാന്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ പുനീതും കൂട്ടാളികളും ഒളിവില്‍ പോയി. 

കൊലപാതകം, അന്യായമായി തടഞ്ഞു നിര്‍ത്തല്‍, സമാധാനന്തരീക്ഷം തകര്‍ക്കല്‍, മനഃപൂര്‍വ്വം അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.സംഭവത്തിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com