ഗ്യാസ് വില കുറയ്ക്കാന്‍ നടപടി; പ്രകൃതി വാതക വില നിര്‍ണയത്തിന് പുതിയ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍

സിഎന്‍ജി, പിഎന്‍ജി വില നിര്‍ണയത്തിനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യുഡല്‍ഹി: പ്രകൃതി വാതകവില നിര്‍ണയത്തിന് പുതിയ സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. സിഎന്‍ജി, പിഎന്‍ജി വില നിര്‍ണയത്തിനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. പുതിയ സംവിധാനം വരുന്നതോടെ
രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വില അടിസ്ഥാനമാക്കി ഗ്യാസ് വില തീരുമാനിക്കും.

രാജ്യാന്തരതലത്തിലുള്ള പ്രകൃതിവാതക വിലയ്ക്ക് ആനുപാതികമായിട്ടാണ് ഇന്ത്യയില്‍ പ്രകൃതി വാതക വില നിര്‍ണയിച്ചിരുന്നത്. അതിന് പകരം സിഎന്‍ജിയുടെയും പിഎന്‍ജിയുടെയും വില ഇനി നിര്‍ണയിക്കുക ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് ആനുപാതികമായിട്ടായിരിക്കും. കൂടാതെ പ്രതിമാസം വില നിര്‍ണയിക്കാനും തീരുമാനിച്ചു. ആറ് മാസത്തിലൊരിക്കല്‍ വില നിര്‍ണയിക്കലായിരുന്നു നിലവിലെ രീതി.

പ്രകൃതി വാതകവിലയ്ക്ക് അടിസ്ഥനവിലയും പരാമവധി വിലയും നിശ്ചയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാല് ഡോളറായിരിക്കും അടിസ്ഥാന വില. ആറര ഡോളറായിരിക്കും പരമാവധി വില. ഇത് കാര്‍ഷിക, ഗാര്‍ഹിക, വാണിജ്യമേഖലയില്‍ ഏറെ ഗുണകരമാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. മറ്റന്നാള്‍ മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച വിജ്ഞാപനം നാളെ പുറത്തിറങ്ങും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com