മാസ്സ് ലുക്കില്‍ ബന്ദിപ്പൂരില്‍; പ്രധാനമന്ത്രിയുടെ സഫാരി വൈറല്‍ (വീഡിയോ)

ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജംഗിള്‍ സഫാരി.
ചിത്രം: എഎന്‍ഐ, പ്രധാനമന്ത്രിയുടെ ഓഫീസ്/ട്വിറ്റര്‍
ചിത്രം: എഎന്‍ഐ, പ്രധാനമന്ത്രിയുടെ ഓഫീസ്/ട്വിറ്റര്‍

മൈസൂരു: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജംഗിള്‍ സഫാരി. കാക്കി പാന്റും കറുത്ത തൊപ്പിയും ടീ ഷര്‍ട്ടും ജാക്കറ്റും ധരിച്ചാണ് മോദി സഫാരിക്കെത്തിയത്.ഇതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. 'പ്രോജക്ട് ടൈഗര്‍' പദ്ധതിയുടെ 50ാം വാര്‍ഷിക പരിപാടിയുടെ ഭാഗമായാണ് മോദി ബന്ദിപ്പൂരിലെത്തിയത്. 

ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുവ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തിറക്കും. ബന്ദിപ്പൂരിലെത്തുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. നേരത്തെ ഇന്ദിരാ ഗാന്ധിയും ബന്ദിപ്പൂരിലെത്തിയിരുന്നു. തമിഴ്നാട്ടിലെ മുതുമലൈ കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പും മോദി സന്ദര്‍ശിച്ചു.

കടുവ, സിംഹം, ചെന്നായ, പുള്ളിപ്പുലി തുടങ്ങി ഏഴു വിഭാഗം മൃഗങ്ങളുടെ സംരക്ഷണത്തിനായുള്ള രാജ്യാന്തര കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ ബിഗ് കാറ്റ്‌സ് അലയന്‍സിനും (ഐബിസിഎ) പ്രധാനമന്ത്രി തുടക്കമിടും.

രാജ്യത്തെ കടുവകളെ സംരക്ഷിക്കാന്‍ 1973ലാണ് പ്രോജക്ട് ടൈഗര്‍ എന്ന പേരില്‍ സര്‍ക്കാര്‍ സംരക്ഷണ പദ്ധതി നടപ്പാക്കുന്നത്. അന്ന് രാജ്യത്ത് ഒമ്പത് കടുവാ സംരക്ഷണ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ന് 53 എണ്ണം.

ലഭ്യമായ കണക്കുപ്രകാരം ഇന്ത്യന്‍ വനങ്ങളില്‍ 3000 കടുവകളാണ് ഉള്ളത്. ലോകത്തെ 70 ശതമാനം കടുവകളും ഇന്ത്യയിലാണ്. 1970ലാണ് ഇന്ത്യയില്‍ കടുവാ വേട്ട നിരോധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com