തൊട്ടടുത്ത വീട്ടില്‍ നിന്ന് ദുര്‍ഗന്ധം, കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍; അയല്‍വാസി ഒളിവില്‍, ദുരൂഹത 

ഉത്തര്‍പ്രദേശില്‍ കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍. അയല്‍വാസിയുടെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ അയല്‍വാസിക്കായി തെരച്ചില്‍ ആരംഭിച്ചു.

ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന ശിവകുമാറിന്റെ രണ്ടുമക്കളില്‍ ഒരാളാണ് മരിച്ചത്. ഏപ്രില്‍ ഏഴിനാണ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. തെരച്ചിലിനിടെയാണ് അയല്‍വാസിയുടെ വീട്ടില്‍ നിന്ന് സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ഏപ്രില്‍ ഏഴിന് ശിവകുമാര്‍ ജോലിക്ക് പോയ സമയത്താണ് കുട്ടിയെ കാണാതായത്. രണ്ടു കുട്ടികളെയും വീട്ടില്‍ നിര്‍ത്തി, ശിവകുമാറിന്റെ ഭാര്യ ചന്തയില്‍ പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഭാര്യ തിരിച്ചുവരുമ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു.അയല്‍വാസികളോട് ചോദിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് അയല്‍വാസിയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. അയല്‍വാസിയുടെ വീട് പൂട്ടിയ നിലയിലായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ്, പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രാഘവേന്ദ്ര എന്നയാളുടെ വീടാണിത്. കുട്ടിയെ കാണാതായ ആദ്യ ദിവസങ്ങളില്‍ തെരച്ചിലില്‍ രാഘവേന്ദ്രയും പങ്കെടുത്തിരുന്നു. തുടര്‍ന്ന് ഇയാളെ കാണാതാവുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com