മോദി വിവേചനം കാണിക്കില്ലെന്ന് ക്രൈസ്തവര്‍ തിരിച്ചറിഞ്ഞു: പ്രകാശ് ജാവഡേക്കര്‍

മോദിയുടെ നേതൃത്വത്തെ ലോകവും രാജ്യവും പ്രശംസിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് ജാവഡേക്കര്‍ ട്വീറ്റ് ചെയ്തു
പ്രകാശ് ജാവഡേക്കര്‍, മോദി പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നു/ പിടിഐ
പ്രകാശ് ജാവഡേക്കര്‍, മോദി പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നു/ പിടിഐ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിവേചനം കാണിക്കില്ലെന്ന് ക്രൈസ്തവര്‍ തിരിച്ചറിഞ്ഞുവെന്ന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍. ഈസ്റ്റര്‍ ദിനത്തില്‍ മോദി ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ സന്ദര്‍ശനം നടത്തിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിയമവാഴ്ചയും വികസനവും ഉണ്ടായിയെന്നും ജീവഡേക്കര്‍ ട്വീറ്റില്‍ കുറിച്ചു.

മോദിയുടെ നയങ്ങള്‍ മൂലം ജനങ്ങള്‍ കൂടുതല്‍ ശക്തീകരിക്കപ്പെട്ടു. ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത്. രാജ്യത്ത് നിയമവാഴ്ച്ചയും വികസനവുമുണ്ടായി. മോദിയുടെ നേതൃത്വത്തെ ലോകവും രാജ്യവും പ്രശംസിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് ജാവഡേക്കര്‍ ട്വീറ്റ് ചെയ്തു.

ഞായറാഴ്ച വൈകീട്ടാണ് മോദി സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ സന്ദര്‍ശനത്തിനെത്തിയത്. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് ഇന്ത്യയിലെ ഒരു ക്രൈസ്തവ ദേവാലയത്തില്‍ മോദി സന്ദര്‍ശനം നടത്തുന്നത്.പള്ളിയില്‍ പ്രാർഥനയിൽ പങ്കുചേർന്ന മോദി, ബിഷപ്പുമാര്‍ അടക്കമുള്ള പുരോഹിതര്‍ക്കും ഗായക സംഘത്തിനുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. പ്രാര്‍ത്ഥനയ്ക്ക് ശേഷം പള്ളിമുറ്റത്ത് ചെടിയും നട്ടശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com