മത്സരിക്കാനില്ലെന്ന് ഈശ്വരപ്പ; ജെപി നഡ്ഡയ്ക്ക് കത്ത് നല്‍കി

നിലവില്‍ ശിവമോഗയില്‍ നിന്നുള്ള എംഎല്‍എയാണ് ഈശ്വരപ്പ.
കെഎസ് ഈശ്വരപ്പ
കെഎസ് ഈശ്വരപ്പ

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ശിവമോഗയില്‍ നിന്നുള്ള എംഎല്‍എയാണ് ഈശ്വരപ്പ.

താന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് നഡ്ഡയ്ക്ക് അയച്ച കത്തില്‍ ഈശ്വരപ്പ വ്യക്തമാക്കി. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടെ പാര്‍ട്ടി തനിക്ക് നിരവധി ഉത്തരവാദിത്വങ്ങളാണ് നല്‍കിയത്. ബൂത്ത് ഇന്‍ ചാര്‍ജില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രി വരെയുള്ള സ്ഥാനങ്ങള്‍ അലങ്കരിക്കാനായെന്നും കത്തില്‍ പറയുന്നു.

ഇത്തവണ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഈശ്വരപ്പയെ ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഈശ്വരപ്പയ്ക്ക് വീണ്ടും സീറ്റ് നല്‍കരുതെന്ന് പാര്‍ട്ടിക്കുള്ളിലും ആവശ്യം ഉയര്‍ന്നിരുന്നു. തനിക്ക് പകരം മകന് സീറ്റ് നല്‍കണമെന്ന് ഈശ്വരപ്പ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേസമയം, ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപനത്തില്‍ തീരുമാനമായില്ല. ഇന്നലെ വൈകീട്ട് പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞത്. പാര്‍ട്ടിക്കുള്ളിലെ സീറ്റിനായുള്ള വടംവലി മൂലമാണ് സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതെന്നാണ് സൂചന. 

രണ്ടുദിവസത്തിനകം സ്ഥാനാര്‍ഥികളുടെ പുറത്തിറക്കാനുളള തീവ്രശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം. ആദ്യപട്ടികയില്‍ 180 സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com