പതിനൊന്നുകാരനെ തെരുവു നായ്ക്കള്‍ കടിച്ചുകൊന്നു; കൈയും മുഖവും കടിച്ചു പറിച്ചെടുത്തു

മുഖവും കൈയും കടിച്ചെടുത്ത നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: പതിനൊന്നുകാരനെ തെരുവു നായ്ക്കള്‍ കടിച്ചു കൊന്നു. മുഖവും കൈയും കടിച്ചെടുത്ത നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം.

പതിനൊന്നുകാരനായ ആദേശാണ് ദാരുണമായി കൊല്ലപ്പെട്ടത്. മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്ന കുട്ടിയെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 

കുട്ടിയുടെ ശരീരമാസകലം നായയുടെ കടിയേറ്റ നിലയിലായിരുന്നു. മുഖവും വലതു കൈയും നായ്ക്കള്‍ കടിച്ചെടുക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com