നദിയുടെ 'മുകളിലൂടെ നടന്ന്' സ്ത്രീ, ദൈവം എന്ന് വിളിച്ച് നാട്ടുകാര്‍ തടിച്ചുകൂടി; സത്യാവസ്ഥ- വീഡിയോ 

മധ്യപ്രദേശില്‍ നര്‍മ്മദ നദിയുടെ ജലോപരിതലത്തിലൂടെ സ്ത്രീ നടക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ വൈറല്‍
നദിയുടെ ജലോപരിതലത്തിലൂടെ സ്ത്രീ നടക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യം
നദിയുടെ ജലോപരിതലത്തിലൂടെ സ്ത്രീ നടക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യം

ഭോപ്പാല്‍: മധ്യപ്രദേശില്‍ നര്‍മ്മദ നദിയുടെ ജലോപരിതലത്തിലൂടെ സ്ത്രീ നടക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ വൈറല്‍. ഇവരെ ദൈവമായി ചിത്രീകരിച്ച് നിരവധിപ്പേരാണ് നേരിട്ട് കാണാന്‍ നര്‍മ്മദ നദിയുടെ തീരത്ത് തടിച്ചുകൂടിയത്. 

ജബല്‍പൂര്‍ ജില്ലയിലാണ് സംഭവം. നര്‍മ്മദ നദിയുടെ ജലോപരിതലത്തിലൂടെ നടക്കുന്ന സ്ത്രീ എന്ന പേരിലാണ് സോഷ്യല്‍മീഡിയയിലടക്കം ദൃശ്യങ്ങള്‍ വൈറലായത്. ഇത് കണ്ട് നിരവധിപ്പേരാണ് നര്‍മ്മദയുടെ തീരത്ത് തടിച്ചുകൂടിയത്.  വെള്ളത്തില്‍ നിന്ന് കരയില്‍ എത്തിയ സ്ത്രീയെ 'നര്‍മ്മദ മാതാ' എന്ന് വിളിച്ചാണ് നാട്ടുകാര്‍ സ്വീകരിച്ചത്.

സംഭവം അറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. യഥാര്‍ഥ സംഭവം എന്താണ് എന്ന് പൊലീസ് അന്വേഷിച്ചു. ജ്യോതി രഘുവന്‍ഷി എന്ന സ്്ത്രീ നര്‍മ്മദ നദിയുടെ ജലോപരിതലത്തിലൂടെ നടന്നതായാണ് പ്രചാരണം. എന്നാല്‍ ഈ അവകാശവാദം ജ്യോതി തന്നെ നിഷേധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പത്തുമാസം മുന്‍പാണ് ജ്യോതി വീട് വിട്ടിറങ്ങിയത്. കടുത്ത വേനലില്‍ വെള്ളം കുറഞ്ഞതിനെ തുടര്‍ന്ന് പലഭാഗത്തും വെള്ളത്തിലൂടെ നടന്നുപോകാവുന്ന സ്ഥിതിയായതാണ് ഇത്തരത്തില്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. വിശ്വാസത്തിന്റെ ഭാഗമായാണ് ജ്യോതി നദിക്ക് വലംവെച്ചത്്. നദിയുടെ പലഭാഗത്തും വെള്ളം കുറവായതിനാല്‍ നടന്നുപോകാന്‍ കഴിയും. ഇത് കണ്ട് നാട്ടുകാര്‍ നര്‍മ്മദയുടെ ജലോപരിതലത്തിലൂടെ വയോധിക നടക്കുന്നു എന്ന് തെറ്റിദ്ധരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com