വാതിലിന്റെ കട്ടിളയ്ക്കുള്ളില്‍ പാമ്പിന്‍കൂട്ടം; ഭയന്ന് വീട്ടുകാര്‍- വീഡിയോ 

വീട് വൃത്തിയാക്കുന്നതിനിടെ വാതിലിന്റെ കട്ടിളപ്പടിക്കുള്ളില്‍ നിന്ന് 39 പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി
കട്ടിളയ്ക്കുള്ളില്‍ നിന്ന് പിടികൂടിയ പാമ്പിന്‍കൂട്ടത്തിന്റെ ദൃശ്യം
കട്ടിളയ്ക്കുള്ളില്‍ നിന്ന് പിടികൂടിയ പാമ്പിന്‍കൂട്ടത്തിന്റെ ദൃശ്യം

മുംബൈ:  വീട് വൃത്തിയാക്കുന്നതിനിടെ വാതിലിന്റെ കട്ടിളപ്പടിക്കുള്ളില്‍ നിന്ന് 39 പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി. കട്ടിളപ്പടി ചിതലരിച്ചിരുന്നു. വാതില്‍ വൃത്തിയാക്കുന്നതിനിടെയാണ് യാദൃച്ഛികമായി കട്ടിളപ്പടിക്കുള്ളില്‍ നിന്ന് പാമ്പിന്‍ കുഞ്ഞുങ്ങള്‍ പുറത്തേയ്ക്ക് വന്നത്.

മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണ് സംഭവം. വീട്ടുടമ സീതാറാം ശര്‍മയുടെ ജോലിക്കാരിയാണ് കഴിഞ്ഞ ദിവസം വീടു വൃത്തിയാക്കുന്നതിനിടയില്‍ കട്ടിളയുടെ സമീപത്തുനിന്ന് പാമ്പിനെ കണ്ടത്. ചിതലരിച്ച കട്ടിള നോക്കിയപ്പോള്‍ വീണ്ടും പാമ്പുകളുണ്ടെന്ന് മനസ്സിലാക്കി. തുടര്‍ന്ന് പാമ്പു പിടുത്ത വിദഗ്ധരെ വിവരമറിയിക്കുകയായിരുന്നു.

20 വര്‍ഷത്തോളം പഴക്കമുള്ളതാണ് വീട്. പാമ്പുകളെ നീക്കം ചെയ്യാന്‍ രണ്ട് പാമ്പുപിടുത്ത വിദഗ്ധരാണ് എത്തിയത്. നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 39 പാമ്പുകളെയും അവര്‍ പിടികൂടി ജാറിനുള്ളിലാക്കി. തുടര്‍ന്ന് സമീപത്തുള്ള വനമേഖലയില്‍ തുറന്നുവിടുകയും ചെയ്തു. വിഷമില്ലാത്തയിനം പാമ്പുകളെയാണ് ഇവിടെ നിന്ന് പിടികൂടിയതെന്ന് പാമ്പുപിടുത്ത വിദഗ്ധന്‍ ബണ്ടി ശര്‍മ വ്യക്തമാക്കി. ചിതലിനെ ഭക്ഷിക്കാനാകാം പാമ്പുകള്‍ കട്ടിളക്കുള്ളില്‍ കയറിയതെന്നാണ് ഇവരുടെ നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com