നദിക്ക് അടിയിലൂടെ കുതിച്ച് പാഞ്ഞ് മെട്രോ; രാജ്യത്ത് ആദ്യം; ചരിത്ര നേട്ടം - വീഡിയോ

ഹൂഗ്ലി നദിക്കടിയിലെ ഉപരിതലത്തില്‍ നിന്ന് 33 മീറ്റര്‍ താഴ്ചയിലാണ് റെയില്‍വേ ട്രാക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
ഹൂഗ്ലി നദിക്കടിലൂടെയുളള ട്രയല്‍ റണ്‍
ഹൂഗ്ലി നദിക്കടിലൂടെയുളള ട്രയല്‍ റണ്‍

കൊല്‍ക്കത്ത: ചരിത്രനേട്ടവുമായി കൊല്‍ക്കത്ത മെട്രോ. രാജ്യത്തെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഉദ്യോഗസ്ഥരും എഞ്ചിനീയര്‍മാരും മാത്രമുള്ള മെട്രോ റേക്ക് ഹൂഗ്ലി നദിയുടെ അടിയിലൂടെ കൊല്‍ക്കത്ത മുതല്‍ ഹൗറ വരെയാണ് ഓടിയത്. 

മെട്രോ റെയില്‍വേ ജനറല്‍ മാനേജര്‍ പി ഉദയ് കുമാര്‍ റെഡ്ഡിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്‍ക്കത്തയിലെ മഹാകരന്‍ സ്റ്റേഷനില്‍ നിന്ന് ഹൗറ മൈതാന്‍ സ്റ്റേഷനിലേക്കാണ് യാത്ര ചെയ്തത്. കൊല്‍ക്കത്ത മെട്രോയുടെ കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയുടെ ഭാഗമാണ് ഹൂഗ്ലി നദിയിലൂടെ കടന്ന് പോകുന്ന രാജ്യത്തെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ ടണല്‍. 520 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഇരട്ട തുരങ്ക പാതകളാണ് കെഎംആര്‍സി നിര്‍മ്മിച്ചിരിക്കുന്നത്.

ഇതൊരു ചരിത്രസംഭവമാണെന്ന് മെട്രോ ജനറല്‍ മാനേജര്‍ പറഞ്ഞു. അടുത്ത് ഏഴ് മാം ട്രയല്‍ റണ്‍ തുടരും. തുടര്‍ന്ന് പതിവ് സര്‍വീസ് ആരംഭിക്കും. സര്‍വീസ് ആരംഭിക്കുന്നതോടെ രാജ്യത്തെ ആഴമേറിയ മെട്രോ പാതയാകും ഇത്. 520 മീറ്റര്‍ ദൂരം 45 സെക്കന്‍ഡിനുള്ളില്‍ മറികടക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഹൂഗ്ലി നദിക്കടിയിലെ ഉപരിതലത്തില്‍ നിന്ന് 33 മീറ്റര്‍ താഴ്ചയിലാണ് റെയില്‍വേ ട്രാക്ക് നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം ചതുരശ്ര അടിയിയാണ് റെയില്‍വേ സ്റ്റേഷന്റെ വിസതീര്‍ണ്ണം. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആധുനിക ഗതാഗത സംവിധാനം ലഭ്യമാക്കുന്നതിനുള്ള ചുവട്വയ്പ് കൂടിയാണിത്. പ്രദേശത്തെ വാണിജ്യ സര്‍വീസുകള്‍ ഈ വര്‍ഷം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com