തെരഞ്ഞെടുപ്പില്‍ മത്സരിക്കാം; കര്‍ണാടക എംഎല്‍എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി 

കര്‍ണാടകയിലെ ജെഡിഎസ് എംഎല്‍എ ഗൗരിശങ്കര്‍ സ്വാമിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു
സുപ്രീം കോടതി/ പിടിഐ
സുപ്രീം കോടതി/ പിടിഐ

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ജെഡിഎസ് എംഎല്‍എ ഗൗരിശങ്കര്‍ സ്വാമിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗൗരിശങ്കറിന് മത്സരിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

തുംകൂര്‍ റൂറലില്‍ നിന്നുള്ള എംഎല്‍എ ആയിരുന്ന ഗൗരിശങ്കറിനെ മാര്‍ച്ച് 30നാണ് കര്‍ണാടക ഹൈക്കോടതി അയോഗ്യനായി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ബിജെപി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. 

ഹൈക്കോടതി വിധിക്ക് എതിരെ ഗൗരിശങ്കര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജെ എം മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com