മുല്ലപ്പെരിയാര്‍: ഡാം സുരക്ഷാ സമിതി രൂപീകരിച്ചു; കേന്ദ്രം സുപ്രീംകോടതിയില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഡാം സുരക്ഷാ നിയമപ്രകാരം സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു
മുല്ലപ്പെരിയാര്‍ അണക്കെട്ട് / ഫയല്‍
മുല്ലപ്പെരിയാര്‍ അണക്കെട്ട് / ഫയല്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഡാം സുരക്ഷാ നിയമപ്രകാരം സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ റീജിയണല്‍ ഡയറക്ടര്‍ ചെയര്‍മാനായി നാലംഗ സമിതിയാണ് രൂപീകരിച്ചത്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളത്തിലും ഉടമസ്ഥര്‍ തമിഴ്‌നാടുമായതിനാല്‍ 'സ്‌പെസിഫൈഡ് ഡാമുകളുടെ' പരിധിയില്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. ഇതോടെ സുപ്രീം കോടതി രൂപീകരിച്ച താത്ക്കാലിക സംവിധാനമായ മേല്‍നോട്ട സമിതി ഇല്ലാതായേക്കും. സംസ്ഥാന ഡാം സുരക്ഷ സമിതിയുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങള്‍ അടങ്ങുന്ന സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിനോട് ജസ്റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കേസ് ഓഗസ്റ്റില്‍ പരിഗണിക്കും.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com