‍'ഞങ്ങൾ നിങ്ങളുടെ കാഴ്ചപ്പാടിനൊപ്പം'; ആപ്പിൾ സിഇഒ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സാങ്കേതിക വി​ദ്യയിൽ ഊന്നിയുള്ള ഭാവി ഇന്ത്യയെന്ന കാഴ്ചപ്പാടിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം ടിം കുക്ക് ട്വിറ്ററിൽ പങ്കുവച്ച ചിത്രം
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം ടിം കുക്ക് ട്വിറ്ററിൽ പങ്കുവച്ച ചിത്രം

ന്യൂഡൽഹി: ആപ്പിൾ സിഇഒ ടിം  കുക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകീട്ടായിരുന്നു കൂടിക്കാഴ്ച. സാങ്കേതിക വി​ദ്യയിൽ ഊന്നിയുള്ള ഭാവി ഇന്ത്യയെന്ന കാഴ്ചപ്പാടിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തുടനീളം വളരാനും നിക്ഷേപം നടത്താനും ആപ്പിൾ പ്രതിജ്ഞാബദ്ധമാണെന്നും ഊഷ്മളമായ സ്വീകരണത്തിന് നന്ദിയെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കുക്ക് ട്വിറ്ററിൽ കുറിച്ചു.

"നിങ്ങളെ കണ്ടുമുട്ടിയതിൽ തികഞ്ഞ ആഹ്ലാദമുണ്ടെന്നും  ഇന്ത്യൻ സാങ്കേതിക വിദ്യയുടെ പരിവർത്തനങ്ങളെ എടുത്തുകാട്ടുന്നതിൽ സന്തോഷമുണ്ടെന്നും ആപ്പിൾ സിഇഒയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയ്ക്ക് മുൻപ് ആപ്പിൾ സിഇഒ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. ആപ്പിളിന്റെ ഇന്ത്യയിലെ വിശാലമായ സ്റ്റോറും നാളെ ഡൽ​ഹിയിൽ തുറക്കും. ആദ്യത്തെ ആപ്പിൾ സ്റ്റോർ ചൊവ്വാഴ്ച പ്രവർത്തനമാരംഭിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

  സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com