ഗോധ്ര ട്രെയിൻ തീവയ്പ് കേസ്; എട്ടുപ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നാലുപ്രതികൾക്ക് ജാമ്യം അനുവദിക്കാൻ കോടതി വിസമ്മതിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: ​ഗോധ്ര ട്രെയിൻ തീവയ്പ് കേസിലെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട എട്ടുപേർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് ‍‍ഡിവൈ  ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് പ്രതികൾക്ക് ‌ജാമ്യം അനുവദിച്ചു. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നാലുപ്രതികൾക്ക് ജാമ്യം അനുവദിക്കാൻ കോടതി വിസമ്മതിച്ചു. ശിക്ഷക്കെതിരെ ഇവർ നൽകിയ ഹർജി 2108 മുതൽ സുപ്രീം കോടതിയുട പരി​ഗണനയിലാണ്.

ശിക്ഷ അനുഭവിച്ച കാലയളവ്, കുറ്റകൃത്യത്തിലെ പങ്ക് അടക്കമുള്ള കാര്യങ്ങൾ വിലയിരുത്തിയാണ് കോടതി  ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ വിചാരണക്കോടതി നിശ്ചയിക്കും. എട്ടുപേർക്ക് ജാമ്യം അനുവദിക്കുന്നതിനെ ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തില്ല. എന്നാൽ, നാലു പേർക്ക് ജാമ്യം അനുവദിക്കുന്നതിനെ തുഷാർ മേത്ത ശക്തമായി എതിർത്തു.

കുറ്റകൃത്യത്തിലെ ഈ നാല് പേരുടെ പങ്ക് കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുത് എന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ വാദം. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com