സുഡാൻ സംഘർഷം; മലയാളികൾക്കായി കേരള ഹൗസിൽ ഹെൽപ്പ് ഡെസ്ക് 

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തിന് ഒരുങ്ങാൻ പ്രധാനമന്ത്രി നേരത്തെ നിർദ്ദേശം നൽകിയിരുന്നു
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ന്യൂഡൽഹി: സുഡാനിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മലയാളികൾക്കായി കേരള ഹൗസിൽ ഹെൽപ്പ് ഡെസ്ക് തുറന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ‍ഡെസ്കാണ് തുറന്നത്. 

ബന്ധപ്പെടേണ്ട നമ്പർ- 011 23747079. 

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തിന് ഒരുങ്ങാൻ പ്രധാനമന്ത്രി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. അടിയന്തര ഒഴിപ്പിക്കൽ വേണ്ടിവന്നാൽ അതിന് സജ്ജമായിരിക്കാനാണ് നിർദേശം. രക്ഷാദൗത്യത്തിനുള്ള ആസൂത്രണം നടത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി. 

സുഡാനിലെ സ്ഥിതി​ഗതികൾ വിലയിരുത്താൻ വിളിച്ച ഉന്നതതല യോ​ഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. സുഡാനിൽ മലയാളി കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. 3000 ലധികം ഇന്ത്യാക്കാർ സുഡാനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം യോ​ഗത്തിൽ അറിയിച്ചു. ഏതൊക്കെ മാർ​ഗങ്ങളിലൂടെ ഒഴിപ്പിക്കാനാകുമെന്ന കാര്യത്തിൽ രൂപരേഖ തയ്യാറാക്കാനും സജ്ജമാകാനും പ്രധാനമന്ത്രി നിർദേശിച്ചു. 

സുഡാനിലുള്ളവരുടെ സ്ഥിതി​ഗതികൾ സസൂക്ഷ്മം നിരീക്ഷിക്കാനും സാധ്യമമായ എല്ലാ സഹായങ്ങളും എത്തിച്ചു നൽകാനും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ സമീപരാജ്യങ്ങളുമായി നിരന്തര സമ്പർക്കം പുലർത്താനും വിദേശകാര്യ മന്ത്രാലയത്തിന് മോദി നിർദേശം നൽകി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com