'രണ്ട് ദിവസത്തെ സമയം'; വിവാഹത്തിന് കാമുകിയുടെ നിബന്ധന, മകനെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്; അറസ്റ്റ്

രണ്ട് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ പിതാവും കാമുകിയും അറസ്റ്റിൽ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: കാമുകിയെ വിവാഹം കഴിക്കാൻ രണ്ടു വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. റഹ്മത്ത് അലി ഷൗക്കത്ത് അലി അൻസാരിയെ (30) ആണ് ഷാഹു നഗർ പൊലീസ് അറസ്റ്റു ചെയ്തത്. മകനെ കൊല്ലാൻ പ്രേരിപ്പിച്ച കുറ്റത്തിന് കാമുകി അജമതുൻ അൻസാരിയെയും (21) പൊലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയെയും മകനെയും ഒഴിവാക്കിയാൽ മാത്രമേ വിവാഹത്തിന് സമ്മതിക്കൂ എന്ന കാമുകിയുടെ നിർബന്ധത്തെ തുടർന്നാണ് റഹ്മത്ത് മകനെ കൊലപ്പെടുത്തിയത്. മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതിനിടെ റഹ്മത്ത് കാമുകിക്ക് ഫോൺ ചെയ്‌തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മൂന്ന് വർഷമായി റഹ്മത്തും അജമതുനും തമ്മിൽ പ്രണയത്തിലാണ്. അതിനിടെ ബന്ധുക്കൾ അജമതുനുവിന്റെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ വിവാഹം കഴിക്കണമെങ്കിൽ ഭാര്യയെയും മകനെയും രണ്ട് ദിവസത്തിനുള്ളിൽ ഒഴിവാക്കണമെന്ന് കാമുകി റഹ്മത്തിന് അന്ത്യശാസനം നൽകി. 

ചീസ് ബോൾ വാങ്ങനെന്ന വ്യാജേന റഹ്മത്ത് മകനെ മാഹിമിലെ ഹയാത്ത് കോമ്പൗണ്ടിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് സമീപത്തെ കണ്ടൽക്കാടുകളിൽ തള്ളുകയുമായിരുന്നു. മിതി നദിക്ക് സമീപത്തെ കണ്ടൽക്കാടുകളിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. 

ചോദ്യം ചെയ്യലിൽ ഭാര്യയെ ഒഴിവാക്കുന്ന കാര്യം റഹ്മത്ത് പറഞ്ഞിരുന്നതായി അയൽവാസി മൊഴി നൽകിയിരുന്നു. ഇതാണ് റഹ്മത്തിലേക്ക് അന്വേഷണം എത്താൻ കാരണം. പൊലീസും ആളുകളും തന്റെ പേര് പറയുന്നുണ്ടോ എന്ന് അറിയാനും റഹ്മത്തിന് സാഹചര്യം വിശദീകരിക്കാനും അജമതുൻ സ്ഥലം സന്ദർശിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com