ഛത്തീസ്ഗഡില്‍ വന്‍ മാവോയിസ്റ്റ് ആക്രമണം; 10 പൊലീസുകാരും ഡ്രൈവറും കൊല്ലപ്പെട്ടു; 

മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം.
ബസ്തറിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ തകര്‍ന്ന മിനിവാന്‍/ ട്വിറ്റര്‍
ബസ്തറിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ തകര്‍ന്ന മിനിവാന്‍/ ട്വിറ്റര്‍

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയില്‍ വന്‍ മാവോയിസ്റ്റ് ആക്രമണം. മിനിവാന്‍ പൊട്ടിത്തെറിച്ച് പത്തു പൊലീസുകാരും ഡ്രൈവറും കൊല്ലപ്പെട്ടു. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം.

അക്രമണത്തെ തുടര്‍ന്ന്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി സംസാരിച്ചു. സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഡിസ്ട്രിക്റ്ര് റിസര്‍വ് ഗാര്‍ഡില്‍ ഉള്‍പ്പെട്ട പൊലീസുകാരാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളുടെ ബസ്തറിലെ പ്രധാനമേഖലയില്‍ വച്ചായിരുന്നു ആക്രമണം. 

പൊലീസുകാരുടെ വീരമൃത്യുവില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അനുശോചനം രേഖപ്പെടുത്തി. അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും  അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com