രാജ്‌നാഥ് സിങ് ചൈനീസ് പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളിലേയും പ്രതിരോധമന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച.
ചൈനീസ് പ്രതിരോധമന്ത്രിയുമായുള്ള രാജ്‌നാഥ് സിങിന്റെ കൂടിക്കാഴ്ച/ ട്വിറ്റര്‍
ചൈനീസ് പ്രതിരോധമന്ത്രിയുമായുള്ള രാജ്‌നാഥ് സിങിന്റെ കൂടിക്കാഴ്ച/ ട്വിറ്റര്‍

ന്യൂഡല്‍ഹി:  പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചൈനീസ് പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളിലേയും പ്രതിരോധമന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച. ഷാങ്ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സിലിലായിരുന്നു കൂടിക്കാഴ്ച.

നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. നിലവിലുള്ള കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവൻ അടിത്തറയും ഇല്ലാതാക്കിയെന്നും അതിർത്തിയിലെ സേനാ വിന്യാസം പിൻവലിക്കുന്നത് യുക്തിസഹമായി തുടരുമെന്നും ഇന്ത്യ യോഗത്തിൽ അറിയിച്ചു. നാളെ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ചൈനീസ് പ്രതിരോധ മന്ത്രി ഇന്ത്യയിലെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com