കൊലക്കേസ്: ബിഎസ്പി എംപിക്ക് 4 വര്‍ഷം തടവ്, പാര്‍ലമെന്റ് അംഗത്വം നഷ്ടമാകും

ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ബിഎസ്പി എംപി അഫ്‌സല്‍ അന്‍സാരിയെ നാലു വര്‍ഷം തടവിനു ശിക്ഷിച്ച് ഉത്തര്‍പ്രദേശിലെ എംപിഎംഎല്‍എ കോടതി
അഫ്‌സല്‍ അന്‍സാരി/ പിടിഐ
അഫ്‌സല്‍ അന്‍സാരി/ പിടിഐ


ലഖ്‌നൗ: ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ബിഎസ്പി എംപി അഫ്‌സല്‍ അന്‍സാരിയെ നാലു വര്‍ഷം തടവിനു ശിക്ഷിച്ച് ഉത്തര്‍പ്രദേശിലെ എംപിഎംഎല്‍എ കോടതി. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഇതേ കേസില്‍ അഫ്‌സലിന്റെ സഹോദരനും മുന്‍ എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരിക്ക് 10 വര്‍ഷം തടവുശിക്ഷയും 5 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

ക്രിമിനല്‍ കേസില്‍ നാല് വര്‍ഷം തടവിനു ശിക്ഷിച്ചതോടെ അഫ്‌സല്‍ അന്‍സാരി എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടും. പാര്‍ലമെന്റ് ചട്ടങ്ങള്‍പ്രകാരം, രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ട അംഗം അയോഗ്യനാക്കപ്പെടുമെന്നതിനാല്‍ അഫ്‌സല്‍ അന്‍സാരിയുടെ ലോക്‌സഭാ അംഗത്വം നഷ്ടപ്പെടും.

എല്ലാ കള്ളന്‍മാര്‍ക്കും എങ്ങനെ മോദി എന്ന പേരുവന്നു എന്ന പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി, രണ്ടു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും ഇതേ ചട്ടപ്രകാരം എംപി സ്ഥാനം നഷ്ടമായിരുന്നു.

ഉത്തര്‍പ്രദേശില്‍ മാഫിയാഭരണം അവസാനിച്ചെന്നും ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും കൊല്ലപ്പെട്ട ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയുടെ ഭാര്യ പറഞ്ഞു. 2005ല്‍ ഗാസിപുരില്‍വച്ചാണ് കൃഷ്ണാനന്ദ് റായ് കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com