രക്ഷാപ്രവർത്തനത്തിന് നായ്ക്കളും; പെൺകുട്ടി അടക്കം 10 പേരെ രക്ഷപ്പെടുത്തി; ഭീവണ്ടി ദുരന്തത്തിൽ മരണം ആറായി ( വീഡിയോ)

എന്‍ഡിആര്‍എഫ്, ടിഡിആര്‍എഫ്, പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്
ഡോഗ് സ്‌ക്വാഡ് തിരച്ചില്‍ നടത്തുന്നു/ എഎന്‍ഐ
ഡോഗ് സ്‌ക്വാഡ് തിരച്ചില്‍ നടത്തുന്നു/ എഎന്‍ഐ

മുംബൈ: മഹാരാഷ്ട്രയിലെ താനെ ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. ഒരു പെൺകുട്ടി അടക്കം നിരവധി പേരെ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തി. എന്‍ഡിആര്‍എഫ്, ടിഡിആര്‍എഫ്, പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

രക്ഷാപ്രവർത്തനത്തിന് ഡോ​ഗ് സ്ക്വാഡിന്റെ സേവനവും ഉപയോ​ഗിക്കുന്നുണ്ട്. ഡോ​ഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് 10 പേരെ രക്ഷപ്പെടുത്താനായതെന്ന് എൻഡിആർഎഫ് കമാൻഡർ ദീപക് തിവാരി പറഞ്ഞു. 

മൂന്നുനില കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com