മണിപ്പൂര്‍: അവിശ്വാസ പ്രമേയ ചര്‍ച്ച എട്ടിന്; 10 ന് പ്രധാനമന്ത്രിയുടെ മറുപടി

കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി ഉപനേതാവും എംപിയുമായ ഗൗരവ് ഗൊഗോയി ആണ് ആവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്
പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ
പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം ലോക്‌സഭ അടുത്തയാഴ്ച പരിഗണിക്കും. ഓഗസ്റ്റ് എട്ടിന് അവിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച ആരംഭിക്കും. ഓഗസ്റ്റ് 10 ന് പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് മറുപടി നല്‍കും. 

കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി ഉപനേതാവും എംപിയുമായ ഗൗരവ് ഗൊഗോയി ആണ് ആവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യിലെ പാര്‍ട്ടികള്‍ എല്ലാം അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നുണ്ട്. അവിശ്വാസ നോട്ടീസിന് സ്പീക്കര്‍ ഓം ബിര്‍ല അവതരണാനുമതി നല്‍കിയിരുന്നു. 

ബിആര്‍എസ് എംപിയും  പ്രത്യേകമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അതിന് അനുമതി ലഭിച്ചിരുന്നില്ല. മണിപ്പുര്‍ 
സംഘർഷങ്ങളിലും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. 2014-ല്‍ അധികാരമേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമത്തെ അവിശ്വാസ പ്രമേയമാണ് നേരിടാന്‍ പോകുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com