വര്‍ഷത്തില്‍ 1825 തവണ; പള്ളികളില്‍ ബാങ്ക് വിളി നിരോധിക്കണം; ബിജെപി നേതാവ്

ബാങ്കുവിളി നിരോധിക്കാന്‍ ആവശ്യപ്പെട്ട് ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ശിലാദിത്യ ദേവ്‌ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുവഹാത്തി: പള്ളികളിലെ ബാങ്കുവിളി നിരോധിക്കണമെന്ന് അസമിലെ മുന്‍ ബിജെപി എംഎല്‍എ ശിലാദിത്യദേവ്. ഒരു ദിവസം അഞ്ച് തവണയാണ് ബാങ്കുവിളിക്കുന്നത്. വര്‍ഷത്തില്‍ 1825 തവണയാണ് ഇത് തന്നെ മാനസികമായി ശല്യപ്പെടുത്തുന്നത്. ഒരു മതേതരരാജ്യത്ത് ഇത്തരം മതപരമായ ആചാരങ്ങള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും ഉത്തരത്തിലുള്ള വിവാദപരാമര്‍ശങ്ങള്‍ ശിലാദിത്യദേബ് നടത്തിയിരുന്നു. ബാങ്കുവിളി നിരോധിക്കാന്‍ ആവശ്യപ്പെട്ട് ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ബിജെപി നേതാവ് പറഞ്ഞു.

'പള്ളികളില്‍ നിന്ന് ഒന്നിനുപിറകെ ഒന്നായി ബാങ്കുവിളി കേള്‍ക്കുമ്പോഴെല്ലാം എന്റെ സമീപസ്ഥലം അഫ്ഗാന്‍ ആയി മാറിയെന്നും താലിബാന്‍ നമ്മുടെ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണെന്നും എനിക്ക് തോന്നുന്നു. നമസ്‌കാരം അവരുടെ മതപരമായ ആചാരമായിരിക്കണം. അതിനായി ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും ഒരു മതേതരരാജ്യത്ത് ഇത് പാടില്ലാത്തതാണ്'-  ശിലാദിത്യ പറഞ്ഞു.

ബാങ്കുവിളി നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബിജെപി നേതാവിന്റെ പരാമര്‍ശത്തിനെതിരെ ഗുവഹാത്തി കോടതിയില്‍ മൂന്ന് അഭിഭാഷകര്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

പളളികളില്‍ തോക്കുകള്‍ ഒളിപ്പിക്കാറുണ്ടെന്നും അത് പിന്നീട് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ടെന്നും നേരത്തെ ദേബ് പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com