രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് 20 വ്യാജ സര്‍വകലാശാലകള്‍, കേരളത്തില്‍ ഒരെണ്ണം, പട്ടിക പുറത്തുവിട്ട് യുജിസി

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വ്യാജ സര്‍വകലാശാലകളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍
യുജിസി ആസ്ഥാനം/ ഫയല്‍
യുജിസി ആസ്ഥാനം/ ഫയല്‍

ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വ്യാജ സര്‍വകലാശാലകളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യുജിസി). മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന 20 സര്‍വകലാശാലകളുടെ വിവരങ്ങളാണ് യുജിസി പുറത്തുവിട്ടത്. അംഗീകാരമില്ലാത്തതിനാല്‍ ഉന്നതപഠനത്തിനോ ജോലിക്കോ ഈ സര്‍വകലാശാല ബിരുദങ്ങള്‍ പരിഗണിക്കില്ലെന്നും യുജിസി വ്യക്തമാക്കി.

'യുജിസി നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നിരവധി സ്ഥാപനങ്ങള്‍ ബിരുദം നല്‍കുന്നതായി യുജിസിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം സര്‍വകലാശാലകള്‍ക്ക് ബിരുദം നല്‍കാന്‍ അധികാരമില്ലാത്തതിനാല്‍ ബിരുദങ്ങള്‍ക്ക് നിയമസാധുതയോ അംഗീകാരമോ ഉണ്ടായിരിക്കുന്നതല്ല. ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ അവ പരിഗണിക്കില്ല'-യുജിസി സെക്രട്ടറി മനീഷ് ജോഷി വ്യക്തമാക്കി

കഴിഞ്ഞവര്‍ഷം പുറത്തുവിട്ട വ്യാജ സര്‍വകലാശാലകളുടെ പട്ടികയില്‍ പെട്ട പലതും ഇത്തവണയിലും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.  ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ വ്യാജ സര്‍വകലാശാകള്‍ പ്രവര്‍ത്തിക്കുന്നത്. എട്ട് വ്യാജ സര്‍വകലാശാലകളാണ് ഡല്‍ഹിയില്‍ മാത്രമുള്ളത്. ഉത്തര്‍പ്രദേശില്‍ നാലും, ആന്ധ്രാപ്രദേശിലും പശ്ചിമബംഗാളിലും രണ്ട് വീതവും, കര്‍ണാടക,പുതുച്ചേരി,കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഒന്ന് വീതവുമാണ് വ്യാജ സര്‍വകലാശാലകള്‍. സെന്റ്.ജോണ്‍സ് സര്‍വകലാശാലയാണ് കേരളത്തില്‍ നിന്നുള്ള വ്യാജ സര്‍വകലാശാല.

വ്യാസര്‍വകലാശാലകളുടെ പട്ടികയില്‍ വര്‍ഷങ്ങളായി സെന്റ് ജോണ്‍സ് സര്‍വകലാശാല ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെവിടെയും ഇങ്ങനെയൊരു സര്‍വകലാശാല പ്രവര്‍ത്തിക്കുന്നതായോ വിദ്യാര്‍ഥികള്‍ക്ക് ബിരുദം നല്‍കിയതായോ കണ്ടെത്താനായിട്ടില്ല. കടലാസില്‍ മാത്രമുള്ള സര്‍വകലാശാലയില്‍ ഇതുവരെ ആരെങ്കിലും പഠിച്ചതായും വിവരമില്ല. വിദ്യാര്‍ഥികളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള പരാതിയും ഇതുവരെ ഉയര്‍ന്നിട്ടില്ല. എന്നാല്‍ സര്‍വകലാശാലയെ സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും യുജിസി പുറത്ത് വിട്ടിട്ടുമില്ല.


യുജി പുറത്തുവിട്ട വ്യാജ സര്‍വകലാശാലകള്‍

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്& ഫിസിക്കല്‍ ഹെല്‍ത്ത് സയന്‍സസ് (ഡല്‍ഹി)
കൊമേഴ്സ്യല്‍ യൂണിവേഴ്സിറ്റി (ഡല്‍ഹി)
യുണൈറ്റഡ് നാഷന്‍സ് യൂണിവേഴ്സിറ്റി
വൊക്കേഷണല്‍ യൂണിവേഴ്സിറ്റി (ഡല്‍ഹി)
എഡിആര്‍ സെന്‍ട്രിക് ജൂറിഡിക്കല്‍ യൂണിവേഴ്സിറ്റി(ഡല്‍ഹി)
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സയന്‍സ്& എന്‍ജിനിയറിങ് (ഡല്‍ഹി)
വിശ്വകര്‍മ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്മെന്റ്(ഡല്‍ഹി)
ആധ്യാത്മിക് വിശ്വവിദ്യാലയ(ഡല്‍ഹി)
ഗാന്ധി ഹിന്ദി വിദ്യാപീഠ് (യുപി)
നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപ്പതി (യുപി)
നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്സിറ്റി(യുപി)
ഭാരതീയ ശിക്ഷാപരിഷത് (യുപി)
ക്രൈസ്റ്റ് ന്യൂ ടെസ്റ്റമെന്റ് ഡീംഡ് യൂണിവേഴ്സിറ്റി (ആന്ധ്രാപ്രദേശ്)
ബൈബിള്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓഫ് ഇന്ത്യ (ആന്ധ്രാപ്രദേശ്)
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ (ബംഗാള്‍)
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍& റിസര്‍ച്ച് (ബംഗാള്‍)
ബദഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്സിറ്റി എഡ്യൂക്കേഷന്‍ സൊസൈറ്റി (കര്‍ണാടക)
സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി (കേരളം)
രാജ അറബിക് യൂണിവേഴ്സിറ്റി (മഹാരാഷ്ട്ര)
ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ (പുതുച്ചേരി).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com