മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; പൊലീസുകാരന്‍ വെടിയേറ്റു മരിച്ചു; പൊലീസ് ഔട്ട്‌പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം

ബിഷ്ണുപൂരില്‍ പൊലീസിന്റെ രണ്ട് സെക്യൂരിറ്റി പോസ്റ്റ് ആക്രമിച്ച സംഘം തോക്കുകള്‍ അടക്കം ആയുധങ്ങള്‍ കവര്‍ന്നു
കുക്കികളുടെ വീടുകൾ അ​ഗ്നിക്കിരയാക്കിയപ്പോൾ/ പിടിഐ
കുക്കികളുടെ വീടുകൾ അ​ഗ്നിക്കിരയാക്കിയപ്പോൾ/ പിടിഐ

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടലും സംഘര്‍ഷവും. ഇംഫാല്‍ വെസ്റ്റില്‍ ഒരു പൊലീസുകാരന്‍ വെടിയേറ്റു മരിച്ചു. സെഞ്ചാം ചിരാംഗില്‍ വെച്ചായിരുന്നു അക്രമം. കുക്കികളാണ് വെടിയുതിര്‍ത്തതെന്നാണ് സൂചന. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അക്രമി പൊലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്കാണ് വെടിയുതിര്‍ത്തത്. 

ബിഷ്ണുപൂരില്‍ പൊലീസിന്റെ രണ്ട് സെക്യൂരിറ്റി പോസ്റ്റ് ആക്രമിച്ച സംഘം തോക്കുകള്‍ അടക്കം ആയുധങ്ങള്‍ കവര്‍ന്നു. മണിപ്പൂര്‍ പൊലീസിന്റെ കൈരന്‍ഫാബി, തംഗലാവായി ഔട്ട് പോസ്റ്റുകളാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സംഘം ആക്രമിച്ച് കൊള്ളയടിച്ചത്. 

ഹെയ്ംഗാഗ്, സിംഗ്ജാമെ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കാന്‍ ആള്‍ക്കൂട്ടം എത്തിയെങ്കിലും സുരക്ഷാസേന അവരെ തുരത്തി. സുരക്ഷാസേനയും അക്രമികളും തമ്മില്‍ കൗട്രുക്, ഹരോത്തെല്‍, സെഞ്ചാം, ചിരാംഗ് മേഖലകളില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. 

കുക്കി-മെയ്തി സമുദായങ്ങള്‍ തമ്മില്‍ വര്‍ഗീയ സംഘര്‍ഷം രൂക്ഷമായിരുന്ന ബിഷ്ണുപൂര്‍, ചിരാചന്ദ്പൂര്‍ ജില്ലകളുടെ അതിര്‍ത്തിയായ ഫുഗാക്‌ചോ ഇഖായില്‍ ഇരു വിഭാഗങ്ങളിലും പെട്ട 500-600 പേരാണ് പ്രതിഷേധവുമായി തടിച്ചു കൂടിയത്. സംഘര്‍ഷം ഉടലെടുത്തതോടെ, പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് ജനക്കൂട്ടത്തെ പിരിച്ചു വിട്ടത്. സംഘര്‍ഷത്തില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com