വിധി സ്വാഗതം ചെയ്യുന്നു; നിയമപോരാട്ടം തുടരും: പൂർണേഷ് മോദി

സുപ്രീംകോടതി വിധിയോടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അംഗത്വത്തിനുള്ള അയോഗ്യത നീങ്ങും
പൂര്‍ണേഷ് മോദി/ എഎന്‍ഐ
പൂര്‍ണേഷ് മോദി/ എഎന്‍ഐ

ന്യൂഡൽഹി : മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ നിയമപോരാട്ടം തുടരുമെന്ന് പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേഷ് മോദി. കേസിൽ രാഹുൽ​ഗാന്ധി കുറ്റക്കാരനാണെന്ന സൂറത്ത് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് പൂർണേഷ് മോദിയുടെ പ്രതികരണം. 

‘‘സുപ്രീം കോടതി ഇന്ന് രാഹുൽ ഗാന്ധിയുടെ ശിക്ഷ സ്റ്റേ ചെയ്തു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. എന്നാൽ കോടതിയിൽ  നിയമപോരാട്ടം തുടരും’’– ​ഗുജറാത്തിലെ മുൻമന്ത്രിയും ബിജെപി എംഎൽഎയുമായ പൂർണേഷ് മോദി പറഞ്ഞു.

എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരു വന്നതെങ്ങനെ എന്ന പരാമര്‍ശത്തിന്റെ പേരിലാണ്, രാഹുല്‍​ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് കോടതി വിധിച്ചത്. രണ്ടു വർഷം തടവുശിക്ഷ വിധിച്ചതോടെ രാഹുലിന്റെ ലോക്സഭാം​ഗത്വത്തിന് അയോ​ഗ്യത വന്നു. വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിയോടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അംഗത്വത്തിനുള്ള അയോഗ്യത നീങ്ങും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com