ഭീകരരുമായി ഏറ്റുമുട്ടല്‍; കശ്മീരില്‍ മൂന്ന് ജവാന്‍മാര്‍ക്ക് വീര മൃത്യു

ഭീകരര്‍ പ്രദേശത്തുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ തുടങ്ങിയത്. പിന്നാലെയാണ് ഏറ്റുമുട്ടല്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്‍മാര്‍ക്ക് വീര മൃത്യു. കുല്‍ഗാമിലെ ഹലന്‍ വന മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 

ഭീകരര്‍ പ്രദേശത്തുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ തുടങ്ങിയത്. പിന്നാലെയാണ് ഏറ്റുമുട്ടല്‍. 

സൈന്യത്തിനു നേരെ ഭീകരര്‍ വെടി വയ്ക്കുകയായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി. ആക്രമണത്തില്‍ മറ്റ് മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com