കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടും; മൂന്ന് ശതമാനം വര്‍ധിപ്പിച്ചേക്കും 

നിലവിൽ 42 ശതമാനമാണ് ക്ഷാമബത്ത. ഇത് മൂന്നു ശതമാനം വർദ്ധിപ്പിച്ച് 45 ശതമാനമാക്കും 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡിയര്‍നെസ് അലവന്‍സ്) വര്‍ധിപ്പിച്ചേക്കും. നിലവിൽ 42 ശതമാനമാണ് ക്ഷാമബത്ത. ഇത് മൂന്നു ശതമാനം വർദ്ധിപ്പിച്ച് 45 ശതമാനമാകുമെന്നാണ് വിവരം. 

എല്ലാ മാസവും ലേബര്‍ ബ്യൂറോ പുറത്തിറക്കുന്ന ഏറ്റവും പുതിയ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ വര്‍ക്കേഴ്‌സിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്നത്. 2023 മാര്‍ച്ച് 24-നായിരുന്നു ഇതിന് മുന്‍പ് ക്ഷാമബത്ത പരിഷ്‌കരണം നടന്നത്. 2023 ജനുവരി ഒന്ന് മുതല്‍ മുന്‍കൂര്‍ പ്രാബല്യത്തോടെയാണ് അത് നടപ്പിലാക്കിയത്. ഇത്തവണത്തേതിന് 2023 ജൂലൈ ഒന്നു മുതൽ പ്രാബല്യമുണ്ടാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com