ഷോപ്പിങ് കഴിഞ്ഞ് നഗരം ചുറ്റി; സെല്‍ഫിക്കിടെ കാമുകിയെയും മക്കളേയും പുഴയില്‍ തള്ളി; 13കാരിക്ക് അത്ഭുതരക്ഷപ്പെടല്‍

ഷോപ്പിങ്ങിന് പിന്നാലെ രാത്രി മുഴുവന്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരബാദ്:  അമ്മയുടെ കാമുകന്‍ പുഴയിലേക്ക് തള്ളിയിട്ട പതിമുന്നുകാരിക്ക് അത്ഭുത രക്ഷപ്പെടല്‍. പതിമൂന്നുകാരിയായ കീര്‍ത്തനായണ് രക്ഷപ്പെട്ടത്. അമ്മയെയും ഒന്നരവയസുള്ള സഹോദരിയെയും പുഴയില്‍ കാണാതായി, ആന്ധ്ര ഗുഡിവാഡ സ്വദേശിനി സുഹാസിനി, മകള്‍ കീര്‍ത്തന, ഒന്നരവയസ്സുള്ള കുഞ്ഞ് എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ ഗൗതമിപാലത്തില്‍നിന്നു ഗോദാവരി പുഴയിലേക്ക് തള്ളിയിട്ടത്. ഹോട്ടലില്‍ ജോലി ചെയ്യുന്നതിനിടെ സുഹാസിനിയും പ്രതി സുരേഷുമായി അടുപ്പത്തിലായിരുന്നു. 

പുഴയിലേക്ക് വലിച്ചെറിഞ്ഞ കീര്‍ത്തനയ്ക്ക് പാലത്തിന്റെ തൂണിലെ പൈപ്പില്‍ പിടിത്തം കിട്ടി. അരമണിക്കൂറോളം തൂങ്ങിക്കിടന്നു. ഇതിനിടെ ഫോണെടുത്തു 100ല്‍ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസ് എത്തുമ്പോള്‍ പെണ്‍കുട്ടി പുഴയിലേക്കു വീഴാറായ അവസ്ഥയിലായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകായിരുന്നു. പെണ്‍കുട്ടയുടെ അസാമാന്യമായി ധൈര്യമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അമ്മയുടെ പങ്കാളിയായ
സുരേഷ് തങ്ങള്‍ മൂന്ന് പേരെയും പുഴയിലേക്ക് തള്ളിയിട്ടതായി കീര്‍ത്തന പൊലീസിനോട് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ഷോപ്പിങ്ങാനായി കാറില്‍ രാജമഹേന്ദ്ര വാരത്ത് കൊണ്ടുപോയി. ഷോപ്പിങ്ങിന് പിന്നാലെ രാത്രി മുഴുവന്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി. ഗൗതമി പാലത്തിലെത്തിയപ്പോള്‍ സെല്‍ഫിയെടുക്കാന്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടു. പാലത്തിന്റെ അരികിലെത്തിയപ്പോള്‍ പുഴയിലേക്ക് തള്ളിയിടുകയായിരുന്നെന്ന് കീര്‍ത്തന പൊലീസിനോട് പറഞ്ഞു.

മൂവരും പുഴയില്‍ ഒലിച്ചുപോയെന്ന് കരുതി സുരേഷ് സ്ഥലം വിടുകയും ചെയ്തു. പാലത്തില്‍ പിടികിട്ടിയ കീര്‍ത്തനം ധൈര്യം വീണ്ടെടുത്ത് പോക്കറ്റിലെ ഫോണില്‍ നിന്ന് പൊലിസിനെ വിളിച്ചതോടെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ സുഹാസിനി കഴിഞ്ഞ രണ്ടുവര്‍ഷമായി സുരേഷുമായി ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം സുഹാസിനി ഒരു പെണ്‍കുഞ്ഞിന് ജന്മനം നല്‍കി. സുരേഷും സുഹാസിനും തമ്മില്‍ അടുത്തിടെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് മൂവരെയും ഇല്ലാതാക്കാന്‍ സുരേഷ് പദ്ധതി തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com