സമാധാനം  പുനഃസ്ഥാപിക്കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് മെയ്തികളുടെ കത്ത്; മണിപ്പൂരില്‍ ഇന്നലെയും സംഘര്‍ഷം; അഞ്ചിടത്ത് വെടിവെപ്പ്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പുരിലെ ഗോത്ര നേതാക്കളുമായി  ഡല്‍ഹിയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും
മെയ്തി സംഘടനകള്‍ നടത്തിയ പ്രതിഷേധം/ പിടിഐ
മെയ്തി സംഘടനകള്‍ നടത്തിയ പ്രതിഷേധം/ പിടിഐ

ന്യൂഡല്‍ഹി: കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പുരില്‍ സമാധാനം  പുനഃസ്ഥാപിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മെയ്തികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. മണിപ്പൂരിനെ വിഭജിക്കരുത്, പ്രത്യേക ഭരണകൂടമെന്ന ആവശ്യം അംഗീകരിക്കരുത്, മണിപ്പൂരില്‍ എന്‍ ആര്‍ സി നടപ്പാക്കണം തുടങ്ങിയവയാണ് നിവേദനത്തിലെ ആവശ്യങ്ങള്‍. 

കൂടാതെ എത്രയും വേഗം സംസ്ഥാന നിയമസഭ സമ്മേളനം വിളിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 29ന്  ഇംഫാലിലെ റാലിയില്‍ പാസാക്കിയ പ്രമേയങ്ങളും പ്രധാനമന്ത്രിക്ക്  അയച്ചുകൊടുത്തിട്ടുണ്ട്. 

മണിപ്പൂരില്‍ ഇന്നലെയും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. അഞ്ചിടങ്ങളിലാണ് ഇന്നലെ സംഘര്‍ഷമുണ്ടായത്. വെടിവെപ്പുമുണ്ടായി. വിവിധയിടങ്ങളില്‍ നടന്ന പരിശോധനയില്‍ ആയുധങ്ങള്‍ പിടികൂടി. മണിപ്പൂരിലേക്ക് കൊണ്ടുപോകാന്‍ എത്തിച്ച വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ അസമില്‍ നിന്നും പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്. 
 
അതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പുരിലെ ഗോത്ര നേതാക്കളുമായി  ഡല്‍ഹിയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. കുക്കി സംഘടനയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നാലംഗ സംഘമാണ് അമിത് ഷായുമായി ചര്‍ച്ച നടത്തുക. കുക്കി സംഘടന മുന്നോട്ടു വെച്ച അഞ്ച് നിര്‍ദേശങ്ങളും ചര്‍ച്ചയാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com